സുന്ദരചർമ്മം സ്വന്തമാക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

First Published Oct 18, 2021, 12:57 PM IST

പപ്പായ ചർമ്മ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം എത്ര പേർക്കറിയാം. കഴിക്കാൻ മാത്രമല്ല ഫേസ് പാക്കായി ഉപയോഗിക്കാനും ഏറ്റവും നല്ല പഴമാണിത്. മുഖസൗന്ദര്യത്തിനായി വീട്ടിലിൽ തന്നെ പരീക്ഷിക്കാവുന്ന പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം...
 

papaya

പപ്പായയുടെ നീര് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഒരു സ്പൂൺ റോസ് വാട്ടർ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക.
 

skin care

നന്നായി പഴുത്ത പപ്പായ പൾപ്പ് രണ്ട് ടേബിൾസ്പൂൺ എടുക്കുക. ഇതിലേക്ക്  ഒരു ടേബിൾ സ്പൂൺ വാഴപ്പഴം പൾപ്പും  അൽപം തെെരും കൂടി മികസ് ചെയ്ത് മുഖത്തിടുക. നിറം വർദ്ധിപ്പിക്കാൻ മികച്ചൊരു പാക്കാണിത്.

honey

ഒരു ടേബിൾസ്പൂൺ പപ്പായ പൾപ്പ്, ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. നിറം വർദ്ധിപ്പിക്കാൻ മാത്രമല്ല വരണ്ട ചർമ്മം അകറ്റാനും മികച്ചൊരു പാക്കാണിത്.

orange

ഒരു പഴുത്ത പപ്പായ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു പകുതി ഓറഞ്ച് പിഴിഞ്ഞ് നീര് ഒഴിക്കുക.ഇതു നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 10 മിനുട്ട് കഴിഞ്ഞ് ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക.

tomato

തക്കാളി പേസ്റ്റും പപ്പായ പേസ്റ്റും ചേർത്ത പാക്ക് മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ പാക്ക് ഇട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
 

click me!