ഇന്‍സ്റ്റഗ്രാം ചിത്രത്തിനായി ഈ തടാകത്തില്‍ ചാടിയവര്‍ക്ക് സംഭവിച്ചത്...

First Published Jul 23, 2019, 1:41 PM IST

മോന്‍റേ നെമേ: ഇന്‍സ്റ്റഗ്രാം ചിത്രത്തിലൂടെ വൈറലാകാനായി ഈ തടാകത്തില്‍ ചാടി ചിത്രമെടുത്തവരെ കാത്തിരുന്നത് ആശുപത്രിവാസം. സമൂഹമാധ്യമങ്ങളിലൂടെ സ്പെയിനില്‍ അടുത്തിടെ പ്രസിദ്ധമായ മോന്‍റേ നെമേ തടാകത്തിലിറങ്ങിയ സഞ്ചാരികളാണ് ഒന്നിന് പുറകേ ഒന്നായി ആശുപത്രിയിലെത്തിയത്. 

സ്പെയിനിലെ മോന്‍റേ നെമേ തടാകം
undefined
നേരത്തെ ടംഗ്‍സ്റ്റണ്‍ ഖനനം ചെയ്തിരുന്ന സ്ഥലമായിരുന്നു ഇവിടം. ഖനനം നിര്‍ത്തിയ ശേഷം കാലാന്തരത്തില്‍ ഇവിടം തടാകമായി മാറുകയായിരുന്നു.
undefined
നീല നിറത്തിലുള്ള ജലവും ചുറ്റിനില്‍ക്കുന്ന പാറക്കെട്ടുകളും ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.
undefined
എന്നാല്‍ തടാകത്തിലെ ജലത്തില്‍ കെമിക്കലുകളുടെ സാന്നിധ്യം അധികമാണെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
undefined
വെള്ളത്തിന്‍റെ നീല നിറത്തിന്‍റെ കാരണം കെമിക്കലുകളുടെ പ്രവര്‍ത്തനമാണെന്നാണ് നിരീക്ഷണം.
undefined
സ്പെയിനിലെ മോന്‍റേ നെമേ തടാകത്തില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ്
undefined
തൊലിപ്പുറത്തെ അസ്വസ്ഥതകള്‍ക്കും, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും തടാകത്തിലെ വെള്ളം കാരണമാകുന്നതായാണ് വിദഗ്ധര്‍ കണ്ടെത്തിയത്.
undefined
മോന്‍റേ നെമേയിലെ വെള്ളത്തില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് നിലവില്‍ അധികൃതര്‍ പറയുന്നത്.
undefined
സ്പെയിനിലെ മോന്‍റേ നെമേ തടാകത്തിലെത്തിയ സഞ്ചാരി
undefined
സ്പെയിനിലെ മോന്‍റേ നെമേ തടാകം
undefined
സ്പെയിനിലെ മോന്‍റേ നെമേ തടാകം
undefined
എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രസിദ്ധമായ തടാകത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
undefined
click me!