രാത്രിയിൽ പലതവണ മൂത്രമൊഴിക്കാനുള്ള തോന്നൽ, ശുക്ലത്തില്‍ രക്തം; പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

Published : Mar 07, 2026, 04:39 PM IST

പുരുഷന്മാരില്‍ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്ക് ചുറ്റുമായി കാണുന്ന വാള്‍നട്സിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍.  

PREV
18
രാത്രിയിൽ പലതവണ മൂത്രമൊഴിക്കാനുള്ള തോന്നൽ, ശുക്ലത്തില്‍ രക്തം; പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

28
അമിതമായ മൂത്രശങ്ക

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത്, പ്രത്യേകിച്ച് രാത്രിയിൽ പലതവണ മൂത്രമൊഴിക്കാനുള്ള തോന്നൽ പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. പ്രമേഹ രോഗികളിലും ഈ ലക്ഷണം കാണാറുണ്ട്.

38
മൂത്രമൊഴിക്കുമ്പോൾ വേദന

മൂത്രമൊഴിക്കുമ്പോൾ നേരിയ വേദനയോ നീറ്റലോ അസ്വസ്ഥതയോ അനുഭവപ്പെടുന്നത് നിസ്സാരമായി കാണരുത്. ഇത് അപകടകരമായ ഒരു ലക്ഷണമാണ്.

48
മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക

മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ എന്നിവയുണ്ടാകുന്നത് എന്നിവയും പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം.

58
നടുവേദനയും ഇടുപ്പ് വേദനയും

ഇടുപ്പ് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, നടുവേദന തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

68
ലൈംഗിക ശേഷി കുറയുന്നത്

ലൈംഗിക താൽപര്യത്തിലോ ശേഷിയിലോ പെട്ടെന്നുണ്ടാകുന്ന കുറവ് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണമാകാം. സമ്മർദ്ദവും ഇതിന് കാരണമാകാം.

78
അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക, അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, കാലുകള്‍ നീര് വയ്ക്കുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories