ഭാരം കുറയ്ക്കണമെന്നുണ്ടോ...? ഇതാ ഏഴ് ടിപ്സ്

Web Desk   | Asianet News
Published : Feb 06, 2021, 07:18 AM ISTUpdated : Feb 06, 2021, 07:22 AM IST

ഭാരം കുറയ്ക്കാനായി ഡയറ്റും വ്യായാമവും ചെയ്ത് വരുന്നവരുണ്ട്. എന്നാൽ ഇവ രണ്ട് ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരുണ്ട്. ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

PREV
17
ഭാരം കുറയ്ക്കണമെന്നുണ്ടോ...? ഇതാ ഏഴ് ടിപ്സ്

ഭക്ഷണം കഴിക്കുമ്പോൾ: ആഹാരത്തിൽ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.

27

മധുരപലഹാരങ്ങൾ ഒഴിവാക്കൂ: പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ കുറയ്ക്കുക.

37

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ വേണ്ട:  എണ്ണയിൽ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്‌സും ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം.

47

പടികൾ കയറൂ: തടി കുറയ്ക്കാനായി നിങ്ങള്‍ ഒരു മണിക്കൂറോളം മുകളിലേക്കും താഴേക്കും പടികള്‍ ഓടിക്കയറുകയാണെങ്കില്‍ നിങ്ങള്‍ക്ക് 946 കലോറി വരെ കത്തിച്ചുകളയാം. എന്നാല്‍ അത് അമിതമാക്കരുത്. ക്ഷീണം തോന്നുന്നുവെങ്കില്‍, 30 സെക്കന്‍ഡ് വിശ്രമമെടുത്ത് വീണ്ടും ആവര്‍ത്തിക്കുക. 

57

ഇലക്കറികൾ: ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇലക്കറികൾ. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

67

പ്രോട്ടീൻ ഭക്ഷണങ്ങൾ: പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത്​ ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും. മാത്രമല്ല, പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ കഴിക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ്​ ​സന്തുലിതമായിരിക്കും.

77

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കൂ: ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാൻ ഫലപ്രദമാവുകയും ചെയ്യുമെന്ന് മുമ്പ് നടത്തിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
 
click me!

Recommended Stories