കൊവിഡ് അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവച്ച ഏഴ് സെലിബ്രിറ്റികള്‍...

First Published Dec 25, 2020, 3:17 PM IST

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് സ്വയം രക്ഷ നേടാനും പ്രിയപ്പെട്ടവരെ സംരക്ഷിക്കാനും ഓരോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ട്. കൊവിഡ് ബാധിക്കപ്പെട്ട പലരും അവരുടെ അനുഭവങ്ങള്‍ തുറന്ന് പങ്കുവയ്ക്കുന്നതും ഇത്തരത്തില്‍ ജനങ്ങളില്‍ ജാഗ്രതയുണര്‍ത്താന്‍ തന്നെയാണ്. അത്തരത്തില്‍ കൊവിഡ് അനുഭവങ്ങളെ കുറിച്ച് ആരാധകരോട് തുറന്ന് സംസാരിച്ച, ബോളിവുഡില്‍ നിന്നുള്ള ഏഴ് സെലിബ്രിറ്റികള്‍...

കൊവിഡ് സ്ഥിരീകരിച്ച വിവരവും തുടര്‍ന്നുള്ള അനുഭവങ്ങളും ആരാധര്‍ക്കായി വിശദമായി പങ്കുവച്ച നടനാണ് വരുണ്‍ ധവാന്‍. കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കടുത്ത ക്ഷീണം തന്നെ അലട്ടിയിരുന്നതായും ഇത് 'നോര്‍മല്‍' ആകണമെങ്കില്‍ ദിവസങ്ങളോളം എടുക്കുമെന്നും വരുണ്‍ അറിയിച്ചിരുന്നു.
undefined
നാല്‍പത്തിയേഴുകാരിയായ മലൈക അറോറയും അസുഖവിവരങ്ങള്‍ തുറന്നെഴുതിയിരുന്നു. ശാരീരികമായ പ്രശ്‌നങ്ങളെക്കാള്‍ ഐസൊലേഷന്‍ ദിവസങ്ങള്‍ നല്‍കുന്ന മാനസികസമ്മര്‍ദ്ദത്തെ കുറിച്ചാണ് മലൈക ഏറെയും പറഞ്ഞത്.
undefined
മലൈകയുടെ അടുത്ത സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂറും തന്റെ കൊവിഡ് അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ആദ്യഘട്ടത്തില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാതിരുന്ന അര്‍ജുന് പക്ഷേ പിന്നീട് പനിയും ചുമയും അടക്കമുള്ള പല ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടി വന്നു.
undefined
എത്ര ജാഗ്രത പാലിച്ചിട്ടും ബോളിവുഡിന്റെ ബിഗ് ബിക്കും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിരുന്നു. അമിതാഭ് ബച്ചന്റെ പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ കൊവിഡ് തീവ്രമാകുമോയെന്ന ഭയം ഏവരേയും അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ രോഗം ഇരുപത്തിയഞ്ച് ദിവസത്തിലധികം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു.
undefined
അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്കും ഇവരുടെ മകളായ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂട്ടത്തില്‍ അഭിഷേകിന്റെ അസുഖം മാറാന്‍ മാത്രം ഇരുപത്തിയൊന്ന് ദിവസമെടുത്തു. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അസുഖത്തെ കുറിച്ച് ആരാധകരോട് സംസാരിച്ചിരുന്നു.
undefined
ഏറെ തരംഗം സൃഷ്ടിച്ച യുവനടി രാകുല്‍ പ്രീത് സിംഗിനും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ രോഗവിവരം അറിയിച്ച നടി തന്നോട് അടുത്തിടപഴകിയ ആളുകള്‍ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
undefined
മുപ്പത്തിയാറുകാരനായ ഹര്‍ഷ്വര്‍ദ്ധന്‍ റാണേയും തന്റെ അസുഖവിവരത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. അല്‍പം കൂടി ഗൗരവത്തിലായിരുന്നു ഹര്‍ഷ്വര്‍ദ്ധനെ രോഗം പിടികൂടിയത്. വയറുവേദനയായിരുന്നു ആദ്യ ലക്ഷണം. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടതായി വന്നു.
undefined
click me!