തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍
തൈറോയ്ഡ് ക്യാൻസറിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
28
കഴുത്തിന്‍റെ മുൻഭാഗത്ത് വേദന, നീര്, മുഴ
കഴുത്തിന്‍റെ മുൻഭാഗത്ത് വേദന, നീര്, മുഴകൾ, കഴുത്തിനടിയിലെ അസ്വസ്ഥത എന്നിവ തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
38
ശബ്ദത്തിലെ മാറ്റങ്ങൾ
ശബ്ദത്തിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും മെച്ചപ്പെടാത്ത പരുക്കൻ ശബ്ദം ആദ്യകാല ലക്ഷണമാകാം. തൈറോയ്ഡ് ട്യൂമർ വോക്കൽ കോഡുകളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ബാധിച്ചാൽ ഇത് സംഭവിക്കാം. സ്ഥിരമായ ശബ്ദമാറ്റങ്ങൾ ഒരിക്കലും അവഗണിക്കരുത്.
48
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്
ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വേദനയില്ലാതെ പോലും തൊണ്ടയിൽ എന്തോ കുടുങ്ങിയതായി പല രോഗികളും നിരന്തരം അനുഭവപ്പെടുന്നതും തൈറോയ്ഡ് ക്യാൻസറിന്‍റെ സൂചനയാകാം.
58
സ്ഥിരമായ ചുമ
സ്ഥിരമായ ചുമ, ചുമയ്ക്കുമ്പോൾ രക്തം വരിക എന്നിവയും ഇതുമായി ബന്ധപ്പെട്ടുണ്ടാകാം.
68
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
തൈറോയ്ഡ് ക്യാന്‍സറിന്‍റെ ലക്ഷണമായും ചിലപ്പോള്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാം.
78
അപ്രതീക്ഷിതമായി ഭാരം കുറയുക, അമിത ക്ഷീണം
അകാരണമായി ശരീരഭാരം കുറയുക, ഓക്കാനം, ഛര്‍ദ്ദി, അമിത ക്ഷീണം തുടങ്ങിയവയും മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഉണ്ടാകാം.
88
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam