നാവിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിസ്സാരമായി കാണരുത്, ജീവന് തന്നെ ഭീഷണിയാകാം!

Published : Feb 17, 2026, 02:06 PM IST

നാവിലെ കോശങ്ങളിലുണ്ടാകുന്ന അസാധാരണമായ വളർച്ചയാണ് ടങ്ങ് ക്യാൻസർ അഥവാ നാവിലെ അർബുദമായി മാറുന്നത്. ഇത് വായയെ ബാധിക്കുന്ന ക്യാൻസറുകളുടെ കൂട്ടത്തിലാണ് പെടുന്നത്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാക്കാനും പൂർണ്ണമായി ഭേദമാക്കാനും സാധിക്കും. 

PREV
19
നാവിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിസ്സാരമായി കാണരുത്, ജീവന് തന്നെ ഭീഷണിയാകാം!

നാവിലെ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങളും അവയെ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.

29
രണ്ടാഴ്ചയിൽ കൂടുതൽ ഉണങ്ങാത്ത വ്രണങ്ങൾ

നാവിൽ വ്രണങ്ങളോ മുറിവുകളോ വരുന്നത് സാധാരണമാണ്. എന്നാൽ രണ്ടാഴ്ചയിൽ കൂടുതൽ ഈ മുറിവുകൾ ഉണങ്ങാതെ നിൽക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് നാവിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ഈ വ്രണങ്ങൾക്ക് ചിലപ്പോൾ വേദനയുണ്ടാകില്ല, അല്ലെങ്കിൽ ചെറിയൊരു അസ്വസ്ഥത മാത്രം അനുഭവപ്പെടാം. സാധാരണഗതിയിൽ വായിലുണ്ടാകുന്ന പുണ്ണുകൾ 7 മുതൽ 10 ദിവസത്തിനുള്ളിൽ ഭേദമാകും. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും മാറിയില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം.

39
ചുവന്നതോ വെളുത്തതോ ആയ പാടുകൾ

നാവിൽ കാണുന്ന ചുവന്ന പാടുകളും വെളുത്ത പാടുകളും ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമാകാം. സാധാരണയായി ഇവയ്ക്ക് വേദനയുണ്ടാകില്ല. എന്നാൽ ഇത് കോശങ്ങളുടെ അസാധാരണ വളർച്ചയുടെ സൂചനയാണ്. പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം, വായ വൃത്തിയായി സൂക്ഷിക്കാത്തത് എന്നിവയെല്ലാം ഇതിന് കാരണമാകാം. ഇത്തരം പാടുകൾ കണ്ടാല്‍ ബയോപ്സി പരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

49
ഭക്ഷണം ഇറക്കാനും സംസാരിക്കാനും ബുദ്ധിമുട്ട്

നാവിലെ ക്യാൻസർ നാക്കിന്റെ ചലനത്തെ കാര്യമായി ബാധിക്കും. ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, സംസാരിക്കുമ്പോൾ വ്യക്തത കുറയുക, നാക്ക് ചലിപ്പിക്കാൻ പ്രയാസം തോന്നുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ബുദ്ധിമുട്ടുകൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.

59
മരവിപ്പ് അല്ലെങ്കിൽ തരിപ്പ്

നാക്കിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് മരവിപ്പ് അല്ലെങ്കിൽ തുടർച്ചയായ തരിപ്പ് അനുഭവപ്പെടുന്നത് ക്യാൻസറിന്റെ ലക്ഷണമാകാം. ഞരമ്പുകൾക്ക് സംഭവിക്കുന്ന തകരാറോ കോശങ്ങളുടെ അസാധാരണ വളർച്ചയോ ആണ് ഇതിന് കാരണം. 

69
പെട്ടെന്നുള്ള രക്തസ്രാവം

പ്രത്യേകിച്ച് മുറിവുകളൊന്നും ഇല്ലാതെ നാവിൽ നിന്ന് പെട്ടെന്ന് രക്തം വരുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ക്യാൻസർ കോശങ്ങളുടെ വളർച്ച കാരണം ഉള്ളിലെ കലകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന്റെ സൂചനയാണിത്.

79
ഒരു വശത്ത് മാത്രമുള്ള വേദന

നാവിലോ വായിലോ തുടർച്ചയായി വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നത് ക്യാൻസറിന്റെ ലക്ഷണമാകാം. ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ഈ വേദന കൂടാം. ചിലപ്പോൾ വേദന ഒരു വശത്ത് മാത്രമായി ഒതുങ്ങാനും സാധ്യതയുണ്ട്.

89
ചെവി വേദനയും തൊണ്ടയിലെ അസ്വസ്ഥതയും

ചില സന്ദർഭങ്ങളിൽ നാവിലെ ക്യാൻസർ ചെവി വേദനയായോ തൊണ്ടയിലെ അസ്വസ്ഥതയായോ പുറത്തുവരാം. നാക്കിലെ വേദന ഞരമ്പുകളിലൂടെ ചെവിയിലേക്കും വ്യാപിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

99
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories