വെജിറ്റേറിയനാണോ? വിറ്റാമിന്‍ ബി12 അഭാവമുണ്ടോയെന്ന് ഈ ലക്ഷണങ്ങൾ പറയും

Published : Sep 14, 2025, 05:21 PM IST

ശരീരത്തിലെ നാഡീ കോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും ചുവന്ന രക്താണുവിന്റെ രൂപീകരണത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അറിയാം.

PREV
19
വെജിറ്റേറിയനാണോ? വിറ്റാമിന്‍ ബി12 അഭാവമുണ്ടോയെന്ന് ഈ ലക്ഷണങ്ങൾ പറയും

വിറ്റാമിൻ ബി 12ന്‍റെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അറിയാം.

29
കൈ-കാല്‍ തരിപ്പ്

വിറ്റാമിന്‍ ബി12 ന്റെ അഭാവം സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ് കൈകൾക്കും കാലുകൾക്കും അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും. ആവശ്യത്തിന് ബി12 ഇല്ലാത്ത കൊണ്ട് നാഡികൾക്ക് ക്ഷതം സംഭവിക്കുകയും തരിപ്പ് അനുഭവപ്പെടുകയുമാണ് ചെയ്യുന്നത്.

39
പേശികൾക്ക് ബലക്ഷയം

വിറ്റാമിന്‍ ബി12 ന്റെ അഭാവം മൂലം കൈകളിലും കാലുകളിലും ഉള്ള പേശികൾക്ക് ബലക്ഷയം സംഭവിക്കാം.

49
നടക്കാന്‍ ബുദ്ധിമുട്ട്

നടക്കാന്‍ ബുദ്ധിമുട്ടും ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുന്നതും വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലമാകാം.

59
വിളറിയ ചര്‍മ്മം

വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലം ചിലരില്‍ വിളറിയ ചര്‍മ്മം, ചര്‍മ്മത്തില്‍ മഞ്ഞനിറം, കണ്ണിലെ മഞ്ഞ നിറം, കൈ കാലുകള്‍ക്ക് തണുപ്പ് എന്നിവ ഉണ്ടാകാം.

69
വായ്പ്പുണ്ണ്

വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍ എന്നിവയും ഇതുമൂലം ഉണ്ടാകാം.

79
ക്ഷീണം, തളര്‍ച്ച

ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ എന്നിവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.

89
മൂഡ് സ്വിംഗ്സ്

മൂഡ് സ്വിംഗ്സ്, വിഷാദ രോഗം, പെട്ടെന്ന് ദേഷ്യം വരുക, മറ്റ് മാനസിക പ്രശ്നങ്ങള്‍ എന്നിവയും ചിലരില്‍ ഇതുമൂലം ഉണ്ടാകാം.

99
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more Photos on
click me!

Recommended Stories