വായ്പ്പുണ്ണ് ഇടയ്ക്കിടെ വരാറുണ്ടോ? വീട്ടിൽ തന്നെ പരിഹാരമുണ്ട്

Published : Feb 14, 2026, 03:55 PM IST

നമ്മളിൽ പലർക്കും ഇടയ്ക്കിടെ വായ്പ്പുണ്ണ് വരാറുണ്ട്. ഇതൊരു സാധാരണ പ്രശ്നമാണെങ്കിലും, ശ്രദ്ധിച്ചില്ലെങ്കിൽ നല്ല വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കും. വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. 

PREV
19
വായ്പ്പുണ്ണ് ഇടയ്ക്കിടെ വരാറുണ്ടോ? വീട്ടിൽ തന്നെ പരിഹാരമുണ്ട്

വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

29
തേങ്ങാപ്പാൽ

ദിവസവും മൂന്നോ നാലോ തവണ തേങ്ങാപ്പാൽ വായിൽ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാൻ സഹായിക്കും.

39
മല്ലി വെള്ളം

ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ മല്ലിയിട്ട് തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം അരിച്ചെടുത്ത് അതുകൊണ്ട് വായ കഴുകാം. ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്താൽ വായ്പ്പുണ്ണ് പെട്ടെന്ന് കുറയും.

49
മഞ്ഞള്‍

ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും.

59
തേന്‍

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേന്‍. തേനിന്റെ ആന്റിബാക്ടീരിയൽ ഗുണം വായ്പ്പുണ്ണിനെ അകറ്റാന്‍ സഹായിക്കും. ഇതിനായി വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം.

69
ഉലുവയില വെള്ളം

രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ഒരു കപ്പ് ഉലുവയില ചേർക്കുക. കുറച്ചുനേരം അടച്ചുവെച്ച ശേഷം ഈ വെള്ളം അരിച്ചെടുത്ത് ദിവസവും രണ്ടോ മൂന്നോ തവണ വായ കഴുകുക. ഇത് വായ്പ്പുണ്ണ് വേഗം മാറാൻ സഹായിക്കും.

79
ഉപ്പ് വെള്ളം

ഉപ്പ് വെള്ളം വായില്‍‌ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം.

89
തുളസിയില

തുളസിയുടെ ആന്റി ബാക്റ്റീരിയൽ സ്വഭാവം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാൻ സഹായിക്കും. ഇതിനായി തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച് വായ് കഴുകാം. അതുപോലെ അഞ്ചോ ആറോ തുളസിയിലയെടുത്ത് നന്നായി ചവച്ചരച്ച് കഴിച്ച ശേഷം വെള്ളം കുടിക്കുക. വായ്പ്പുണ്ണുള്ള സമയത്ത് ദിവസത്തിൽ അഞ്ചോ ആറോ തവണ ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് ആശ്വാസം നൽകും.

99
വെളിച്ചെണ്ണ- തേന്‍

വെളിച്ചെണ്ണയും തേനും ചേർത്ത മിശ്രിതം കൊണ്ട് മോണയിൽ പതിയെ മസാജ് ചെയ്യുന്നത് വായ്പ്പുണ്ണിന് നല്ലൊരു പരിഹാരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories