മുഖം സുന്ദരമാക്കാൻ ഇതാ ചില സ്കിൻ കെയർ ടിപ്സ്

Web Desk   | Asianet News
Published : Sep 25, 2021, 09:37 PM ISTUpdated : Sep 25, 2021, 10:28 PM IST

നമ്മുടെ ചർമ്മം സുന്ദരമായി സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ ശീലിക്കുന്നതാണ് കൂടുതൽ നല്ലത്. ആർക്കും പിന്തുടരാവുന്ന മികച്ച ഒരു സ്കിൻ കെയർ ടിപ്സ് പരിചയപ്പെടാം...

PREV
15
മുഖം സുന്ദരമാക്കാൻ ഇതാ ചില സ്കിൻ കെയർ ടിപ്സ്
skin care

ആവി പിടിക്കുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറക്കും. ഇത് അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. ദിവസവും അഞ്ച് മിനിറ്റ് ആവി പിടിക്കുന്നത് ശീലമാക്കുക. ആവി പിടിക്കുന്ന വെള്ളത്തിൽ തുളസിയില ഇടുന്നതും നല്ലതാണ്.

25
curd

ഒരു ടേബിൾ സ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ‍ തേൻ ചേർത്ത മിശ്രിതം മുഖത്തിടുന്നത് ചർമ്മം വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

35
rose water

തുറന്നു ശുചിയായ മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്നതിനാണ് ടോണർ. ഏതാനും തുളളി റോസ് വാട്ടർ മുഖത്ത് പുരട്ടുക. ഒന്നാന്തരം ടോണർ ആണിത്.

45
olive oil

ആൽമണ്ട് ഓയിൽ, കോക്കനട്ട് ഓയിൽ, ഒലിവ് ഓയിൽ, കറ്റാർവാഴ ജെൽ തുടങ്ങിയവ മോയിസ്ചറൈസറായി ഉപയോഗിക്കാം. ഫേഷ്യൽ ചെയ്യുമ്പോൾ ചർമ്മം കൂടുതൽ സോഫ്റ്റാകുന്നു.
 

55
aloe vera

ആഴ്ചയിൽ മൂന്നോ നാലോ തവണ മുഖത്ത് കറ്റാർവാഴ ജെൽ പുരട്ടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ മാറാൻ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories