വീട്ടിൽ 'എലി' വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Web Desk   | others
Published : May 21, 2020, 03:57 PM IST

എലി ശല്യം മിക്ക വീടുകളിലും ഉള്ള പ്രശ്നമാണ്. ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതിലും രോഗങ്ങൾ പരത്തുന്നതിലും എലികൾ വീട്ടമ്മമാരുടെ സ്വൈര്യം കെടുത്തുന്നത് പതിവാണ്. മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്. വീട്ടിൽ എലി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

PREV
15
വീട്ടിൽ 'എലി' വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക: എലി വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വീട്ടിലെ സാധനങ്ങള്‍ അടുക്കും ചിട്ടയിലും സൂക്ഷിക്കുക. 

25

ഭക്ഷണാവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് ഇടരുത്: ഭക്ഷണാവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് ഇടാതെ ഭദ്രമായി ബോക്‌സിലോ മറ്റൊ അടച്ച് സൂക്ഷിക്കുക. വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണവും ഇത്തരത്തില്‍ തുറന്ന് അലക്ഷ്യമായി ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം.
 
35

പഴയ പത്രങ്ങളും, മാഗസിനുകളും വലിച്ചുവാരിയിടാതെ നോക്കുക: പഴയ പത്രങ്ങളും, മാഗസിനുകളും വലിച്ചുവാരിയിടാതെയിരിക്കുക. എലി സാധാരണ മാളം ഒരുക്കുന്നത് ഇത്തരം ഇടങ്ങളിലാണ്. ഉപയോഗശൂന്യമായ പഴയ ഗൃഹോപകരണങ്ങള്‍ വീട്ടില്‍ കൂട്ടിയിടാതെ നീക്കം ചെയ്യുക. 

45

പൊത്തുകളും വിടവുകളും: പുറത്തുനിന്നും അകത്തേക്ക് എലിയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊത്തുകളും ദ്വാരങ്ങളുമുണ്ടെങ്കില്‍ അടയ്ക്കുക. വാതിലുകള്‍ക്ക് വിടവുണ്ടെങ്കില്‍ അത് അടയ്ക്കുക. ജനലുകള്‍ കഴിയുന്നതും അടച്ചിടാന്‍ ശ്രമിക്കുക.

55

എലിക്കെണി: എലിയെ തുരത്താനുള്ള മറ്റൊരു ഉപാധിയാണ് 'എലിക്കെണി'. എലിക്കെണി വയ്ക്കുമ്പോള്‍ എലിയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കെണിയുടെ അകത്ത് വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. എലിവിഷം തിന്ന് ചത്ത എലിയെ വീട്ടിന്റെ സമീപത്ത് നിന്നും ദൂരെ കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വളര്‍ത്തു മൃഗങ്ങള്‍ ഈ എലിയെ ഭക്ഷിച്ചാല്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കും.

click me!

Recommended Stories