അമിതവണ്ണം തടയാൻ സഹായിക്കുന്ന ആറ് ആരോഗ്യകരമായ ശീലങ്ങൾ

First Published Jun 12, 2020, 1:02 PM IST

അമിതവണ്ണം ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോഴാണ് അമിതവണ്ണം ഉണ്ടാകുന്നത്. ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണെന്നാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നത്. അമിതവണ്ണം മൂലം ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം,  ശ്വാസതടസ്സം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അമിത കൊഴുപ്പ്, വ്യായാമക്കുറവ്, ജനിതകകാരണങ്ങൾ എന്നിവയാണ്‌ മിക്കവരിലും അമിതവണ്ണത്തിന് കാരണമാകുന്നത്.  ആഗോള ജനസംഖ്യയുടെ 39 ശതമാനം അമിതവണ്ണമുള്ളവരാണെന്ന് ശാസ്ത്ര ജേണലായ 'PLOS One' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ജീവിതശൈലിയിൽ മാറ്റം വരുത്തുക, ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുക, ദീർഘകാലത്തേക്ക് അവയിൽ ഉറച്ചുനിൽക്കുക എന്നിവയാണ് ജീവിതശൈലി രോഗത്തെ ചികിത്സിക്കാനുള്ള ഏക മാർഗം. അമിതവണ്ണം തടയാൻ സഹായിക്കുന്ന ആറ് ആരോഗ്യകരമായ ശീലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഫുഡ് ലേബൽ: പഞ്ചസാര, ഉപ്പ്, സംസ്കരിച്ചതും പാക്കേജ് ചെയ്തതുമായ ഭക്ഷണങ്ങൾതുടങ്ങിയവ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ഇത്തരം ഭക്ഷണങ്ങളിൽ രക്തത്തിലെ പഞ്ചസാരയ്‌ക്കോ കൊളസ്ട്രോളിനോ നല്ലതല്ലാത്ത കൂടുതൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്.അതിനാൽ, നിങ്ങൾ എടുക്കുന്ന ഓരോ പാക്കറ്റ് ഭക്ഷണത്തിന്റെയും പുറകിലുള്ള ഫുഡ് ലേബലുകൾ വായിച്ച്നോക്കുകയും ശേഷം ദോഷകരമായവ ഒഴിവാക്കുകയും വേണം.
undefined
ഫെെബർഭക്ഷണങ്ങൾ:ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പക്ഷാഘാതം, ​ഹൃ​ദ്രോ​ഗം എന്നിവ തടയാൻ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് കഴിയും. പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
undefined
ഫാറ്റുകൾ: ഒലിവ് ഓയിൽ, നട്സ്, വെണ്ണപ്പഴം, ഫാറ്റി ഫിഷ്, മുതലായവയിൽ അൺസാച്ചുറേറ്റഡ് ഫാറ്റും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങൾക്കും ഫാറ്റ് കൂടിയേ തീരൂ. ശരീരഭാരം നിയന്ത്രിക്കുക, മൂഡ് മെച്ചപ്പെടുത്തുക, ഊർജ്ജത്തിന്റെ അളവ് മെച്ചപ്പെടുത്തുക. മുതലായവയ്ക്ക് നല്ല കൊഴുപ്പുകൾ ആവശ്യമാണ്. നല്ല കൊഴുപ്പിനെയും (സാച്ചുറേറ്റഡ് ഫാറ്റ്) ചീത്തക്കൊഴുപ്പിനെയും (കൃത്രിമ ട്രാൻസ് ഫാറ്റുകൾ) തിരിച്ചറിഞ്ഞ് ആരോഗ്യത്തിന് നല്ലത് തിരഞ്ഞെടുക്കുവാൻ സാധിക്കണം.
undefined
ശരിയായ അളവില്‍ ഭക്ഷണം കഴിക്കൂ: ഭക്ഷണം ശരിയായ അളവില്‍ കഴിക്കുക എന്നതാണ് ശ്ര​ദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം. വയറ് 80 ശതമാനം നിറഞ്ഞ് കഴിഞ്ഞുവെന്ന് തോന്നുകയാണെങ്കിൽ നിർത്തുകയാണ് വേണ്ടത്.
undefined
വ്യായാമം: പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. നടത്തം, ജോഗിംഗ്, യോഗ, സൈക്ലിംഗ്, നൃത്തം എന്നിവ ചെയ്യാവുന്നതാണ്.
undefined
സമ്മർദ്ദം : എല്ലാ രോഗങ്ങൾക്കും അടിസ്ഥാന കാരണം മാനസിക സമ്മർദ്ദമാണ്. ശരീരഭാരം കൂടുന്നതിനുള്ള ഏറ്റവും വലിയ കാരണമാണിത്. സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് മെഡിറ്റേഷൻ അഥവാ ധ്യാനം. ദിവസവും 20 മിനിറ്റ് ധ്യാനിക്കുന്നത് ആരോഗ്യപ്രദമായ ശരീരം നേടുന്നതിന് സഹായിക്കും.
undefined
click me!