ഈ ഡയറ്റ് ശീലമാക്കൂ; ഉദ്ധാരണക്കുറവ് പരിഹരിക്കും, ഭാരം കുറയ്ക്കാം

Web Desk   | Asianet News
Published : Jan 09, 2021, 12:20 PM ISTUpdated : Jan 09, 2021, 12:23 PM IST

പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവ ഇന്ന് മിക്കവരെയും അലട്ടുന്ന ആരോ​ഗ്യ പ്രശ്നങ്ങളാണ്. ഇവയില്‍ നിന്നൊക്കെ മുക്തി നേടാൻ ഭക്ഷണക്രമം നിയന്ത്രിച്ച് പല ഡയറ്റ് പ്ലാനുകളും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 

PREV
16
ഈ ഡയറ്റ് ശീലമാക്കൂ; ഉദ്ധാരണക്കുറവ് പരിഹരിക്കും, ഭാരം കുറയ്ക്കാം

കീറ്റോ ഡയറ്റ്, വെഗന്‍ ഡയറ്റ് ഇങ്ങനെ പലതും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്മാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. ഈ ഡയറ്റയിൽ സസ്യഭക്ഷണങ്ങള്‍, ഒലിവ് ഓയില്‍, മത്സ്യം, കോഴി, ബീന്‍സ്, ധാന്യങ്ങള്‍, നട്സ് എന്നിവയാണ് പ്രധാനമായി ഉൾപ്പെടുന്നത്.

26

മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് പോഷകാഹാര വിദഗ്ധൻ ലോവ്‌നിത് ബാത്ര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്. മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

36

കാരണം, ഇത് ഉയർന്ന കലോറി സംസ്കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാരയുടെയും ഉപയോഗം നിയന്ത്രിക്കുന്നു. ആവശ്യത്തിന് പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം ഉറപ്പാക്കുന്നത് പോഷകങ്ങളുടെ അളവ് ഉറപ്പാക്കാൻ സഹായിക്കുന്നു.മാത്രമല്ല, ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണക്രമം നിങ്ങളെ സഹായിക്കും. 

46

മോശം കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള ഹൃദ്രോഗത്തിനുള്ള വിവിധ ഘടകങ്ങളെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. 

56

മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ സാധ്യത നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്നാണ് മുമ്പ് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

66

മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്ന പുരുഷന്‍മാരില്‍ ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ കാണുന്നത് കുറവാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
 
click me!

Recommended Stories