ഡിപ്രഷനും പലവിധം; അറിയാം ആറ് തരം ഡിപ്രഷനുകളെ കുറിച്ച്...

First Published Aug 27, 2021, 3:33 PM IST

'ഡിപ്രഷന്‍' തന്നെ ഓരോരുത്തരിലും ഓരോ രീതിയിലാണ് കാണപ്പെടുകയെന്നും ഡിപ്രഷനും പല വകഭേദങ്ങളുണ്ടെന്നും എത്ര പേര്‍ക്കറിയാം. ഇവിടെയിതാ പ്രധാനപ്പെട്ട് ആറ് തരം ഡിപ്രഷനുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്

'മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍' അഥവാ 'ക്ലിനിക്കല്‍ ഡിപ്രഷന്‍'. എത്ര സുഖസൗകര്യങ്ങളുണ്ടായാലും ഈ ഡിപ്രഷനെ ഒരു വ്യക്തിക്ക് തടുത്ത് നിര്‍ത്താനാകില്ല. നിത്യജീവിതത്തിലെ ഏത്് കാര്യങ്ങളോടും അതൃപ്തി- താല്‍പര്യമില്ലായ്മ, ശരീരഭാരത്തില്‍ വ്യത്യാസം, ഉറക്കക്രമം തെറ്റുന്നത്, ആത്മവിശ്വാസമില്ലായ്മ, തളര്‍ച്ച, ശ്രദ്ധയില്ലായ്മ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
 

'ഡിസ്തീമിയ' അഥവാ 'പെഴ്‌സിസ്റ്റന്റ് ഡിപ്രസീവ് ഡിസോര്‍ഡര്‍'. 'ക്രോണിക്' ആയ, ഡിപ്രഷനാണിത്. ആഴത്തിലുള്ള ദുഖം, പ്രതീക്ഷയില്ലായ്മ, ഒന്നിനോടും താല്‍പര്യമില്ലായ്മ, സാമൂഹികമായി ഉള്‍വലിയല്‍, ഉറക്കം- ഭക്ഷണം എന്നിവയില്‍ ക്രമമില്ലായ്മ.
 

'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍'. ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളെ ശാരീരികമായി മാത്രമല്ല, മാനസികമായും ബാധിച്ചേക്കാം. ഇതിന്റെ ഫലമായി പ്രസവശേഷം ഉണ്ടാകുന്ന വിഷാദാവസ്ഥയാണ് 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍'. മൂഡ് മാറ്റങ്ങള്‍, ഉള്‍വലിയല്‍, ഉത്കണ്ഠ- പാനിക് അറ്റാക്ക്, സ്വയം വേദനിപ്പിക്കാനുള്ള ത്വര, പ്രതീക്ഷയില്ലായ്മ, നിസഹായത, ആത്മഹത്യാപ്രവണത എന്നിവയെല്ലാം ഇതില്‍ കാണുന്നു.
 

'മാനിക് ഡിപ്രഷന്‍' അഥവാ 'ബൈപോളാര്‍ ഡിസോര്‍ഡര്‍'. എപ്പിസോഡുകളായി മാനസികാവസ്ഥകള്‍ മാറിമറിയുന്നതിന്റെ (മാനിയ) ഭാഗമായി വരുന്ന വിഷാദമാണിത്. 'ബൈപോളാര്‍' രോഗമുള്ളവരിലാണ് പ്രധാനമായും ഈ വിഷാദം കാണപ്പെടുന്നത്.
 

'അടിപിക്കല്‍ ഡിപ്രഷന്‍'. താല്‍ക്കാലികമായി സംഭവിക്കുന്ന ഡിപ്രഷനാണിത്. ഭാവിയില്‍ നല്ലതായി ഭവിക്കുന്ന കാര്യങ്ങളെ തുടര്‍ന്ന് മാറാവുന്ന വിഷാദമാണിത്. അമിതമായി ഭക്ഷണം കഴിക്കുന്നത്, തളര്‍ച്ച, അമിതമായ ഉറക്കം, ശരീരഭാരം കൂടുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഇതില്‍ കാണപ്പെടുന്നു.
 

'സീസണല്‍ അഫക്ടീവ് ഡിപ്രഷന്‍', അഥവാ 'സീസണല്‍ ഡിപ്രഷന്‍'. പേര് സൂചിപ്പിക്കും പോലെ തന്നെ ചില സീസണില്‍ മാത്രം പിടിപെടുന്ന വിഷാദരോഗമാണിത്. പ്രധാനമായും തണുപ്പേറിയ മാസങ്ങളിലാണ് ഇത് പിടിപെടുക. ഉള്‍വലിയല്‍, അമിതമായ ഉറക്കം, ശരീരഭാരം കൂടുക, നിരാശ, ആത്മവിശ്വാസമില്ലായ്മ എല്ലാം ഇതില്‍ കാണപ്പെടുന്നു.
 

click me!