'സെക്സ് ലെെഫ്' മികച്ചതാക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഇതാണ്; പഠനം പറയുന്നു

First Published Sep 13, 2020, 8:03 PM IST

ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. 

ഉറക്കമില്ലായ്മ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിനും സാധ്യതകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് ലെെം​ഗികാരോ​ഗ്യത്തെയും ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
undefined
സെക്സ് ലൈഫ് നല്ലതാകാന്‍ സഹായിക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. നല്ല ഭക്ഷണം, വ്യായാമം, നല്ലയുറക്കം എന്നിവയാണ് മികച്ച സെക്സ് ലൈഫിലെ ഏറ്റവും വലിയ ഘടകങ്ങള്‍. ‌
undefined
ഉറക്കക്കുറവ് ലൈംഗിക സംതൃപ്തിയെ തടസ്സപ്പെടുത്തുമെന്ന് 'നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റിയി' ലെഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
undefined
സ്ലീപ്‌ ഡിസോഡർ ഉള്ള സ്ത്രീകളുടെ സെക്സ് ലൈഫ് നിരാശാജനകമാണെന്നും പഠനത്തിൽ പറയുന്നു. 'sleepsex'or 'sexsomnia'പോലെയുള്ള അവസ്ഥകള്‍ക്ക് വരെ ഇത് കാരണമായേക്കാം.
undefined
മോശം സെക്സ് ലൈഫ് ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപെട്ട കാരണങ്ങളിലൊന്ന് ഉറക്കമില്ലായ്മ ആണെന്ന് പഠനത്തിൽ പറയുന്നു.
undefined
നല്ലയുറക്കം ലൈംഗികജീവിതം മെച്ചപ്പെടുത്തി എന്നാണ് ഈ പഠനത്തിൽ പങ്കെടുത്ത 171 സ്ത്രീകള്‍ പറയുന്നത്. സെക്സ് കൂടുതല്‍ അസ്വാദ്യകരമാക്കാൻ ഉറക്കം സഹായകമാണെന്ന് ഗവേഷകര്‍ പറയുന്നു.
undefined
click me!