പാദങ്ങളുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

First Published Sep 13, 2020, 5:36 PM IST

മുഖം പോലെ തന്നെ ശ്രദ്ധയും പരിചരണവും നൽകേണ്ട ഒന്നാണ് കാലുകളും. പക്ഷേ കാലുകളുടെ സംരക്ഷണത്തിന് വേണ്ടി പലരും അധികം സമയം മാറ്റിവയ്ക്കാറില്ല. ശരീരവും വസ്ത്രങ്ങളും വ്യത്തിയായി ഇരിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നമ്മുടെ കാലുകളുടെയും വൃത്തി. പാദങ്ങളുടെ സംരക്ഷണത്തിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം...

ഓരോ പ്രവിശ്യവും പുറത്തുപോയി വരുമ്പോഴും ആന്റി സെപ്റ്റിക് ലായനി ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ പാദങ്ങള്‍ കഴുകുന്നത് അണുക്കൾ നശിപ്പിക്കാന്‍ സഹായിക്കും.
undefined
പാദ ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സോപ്പുലായനിയും പ്യൂമിക് സ്റ്റോണും ഉപയോഗിച്ച് പാദങ്ങള്‍ നന്നായി ഉരച്ചുകഴുകണം. ഇത് ചര്‍മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കാന്‍ സഹായിക്കും.
undefined
അഴുക്കടിഞ്ഞ് ഫംഗസ് ബാധയുണ്ടാകാതിരിക്കാന്‍ നഖങ്ങള്‍ ഇടയ്ക്കിടെ കൃത്യമായി വെട്ടാൻ മറക്കരുത്.
undefined
മഴക്കാലത്ത് പാദം മുഴുവന്‍ മൂടിയ ഷൂസ് ധരിക്കുന്നത് ഒഴിവാക്കണം. അവ ഉപയോഗിച്ചാല്‍ ചെളിയും മറ്റ് മാലിന്യങ്ങളും പാദങ്ങളില്‍ തന്നെ തങ്ങിനിന്ന് പാദങ്ങളില്‍ ഫംഗസ് ബാധയ്ക്ക് വഴിയൊരുക്കും. അതിനാല്‍ മഴ സമയത്ത് സാധാരണ ചെരിപ്പുകള്‍ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്.
undefined
കാലുകളെ സംരക്ഷിക്കാൻ ഇടയ്ക്ക് പെഡിക്യൂര്‍ ചെയ്യുന്നത് വളരെ നല്ലതാണ്. ഇതിനായി ഒരു വലിയ പാത്രത്തില്‍ ഇളംചൂടുവെളളത്തിൽ അൽപം ഉപ്പും ചെറുനാരങ്ങാനീരും ഷാംപൂവും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം കാല്‍പാദങ്ങള്‍ 15 മിനിറ്റ് നേരം ഈ വെള്ളത്തിൽ ഇറക്കിവയ്ക്കുക. തുടര്‍ന്ന് നഖങ്ങള്‍ക്കിടയിലും വിരലുകള്‍ക്കിടയിലും നന്നായി ഉരച്ച് കഴുകണം. ഇത് പാദങ്ങള്‍ക്ക് അഴകും ആരോഗ്യവും നല്‍കാന്‍ സഹായിക്കും.
undefined
ദിവസവും ചൂടുവെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കാൽ വൃത്തിയാക്കുന്നത് ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ തടയാനും കാലിലെ അണുക്കള്‍ നശിക്കാനും സഹായിക്കും.
undefined
പുറത്ത് പോകുമ്പോള്‍ എപ്പോഴുംകാലില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നത് തടയുകയും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായിക്കും.
undefined
click me!