രക്തസമ്മർദ്ദം കുറയുന്നത് സ്വാഭാവികമായി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Jun 07, 2026, 01:21 PM IST

രക്തസമ്മർദ്ദം ഉയരുന്നതും താഴുന്നതും ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ ഇത് കൃത്യമായ രീതിയിൽ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം കുറയുന്നത് സ്വാഭാവികമായി നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

PREV
15
ധാരാളം വെള്ളം കുടിക്കുക

രക്തസമ്മർദ്ദം കുറയുന്നതിന്റെ കാരണങ്ങളിൽ ഒന്ന് നിർജ്ജലീകരണമാണ്. അമിതമായി വിയർക്കുമ്പോൾ ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് കുറയുകയും ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. അതിനാൽ ധാരാളം വെള്ളം കുടിക്കാം.

25
ഇലക്ട്രോലൈറ്റുകളുടെ അളവ് നിലനിർത്തുക

വിയർപ്പിലൂടെ വെള്ളം മാത്രമല്ല, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയും ശരീരത്തിന് നഷ്ടപ്പെടുന്നുണ്ട്. കരിക്കിൻ വെള്ളം, സംഭാരം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്.

35
ചെറിയ അളവിൽ ഭക്ഷണം കഴിക്കാം

ഒരുമിച്ച് വലിയ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ അത് ദഹിപ്പിക്കുന്നതിനായി ശരീരത്തിലെ രക്തയോട്ടം കൂടുതലായി ദഹനേന്ദ്രിയങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നു. ഇത് പെട്ടെന്ന് രക്തസമ്മർദ്ദം താഴാനും ക്ഷീണം തോന്നാനും കാരണമാകും.

45
പെട്ടെന്ന് എഴുന്നേൽക്കരുത്

കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ രക്തസമ്മർദ്ദം പെട്ടെന്ന് താഴാൻ സാധ്യതയുണ്ട്. അതിനാൽ സാവധാനം മാത്രം എഴുന്നേൽക്കുക.

55
മദ്യവും അമിതമായ കഫീനും നിയന്ത്രിക്കുക

മദ്യപാനം, കാപ്പി, ചായ എന്നിവയിലൂടെ അമിതമായി കഫീൻ ശരീരത്തിൽ എത്തുന്നത് നിയന്ത്രിക്കാം. ഇത് നിർജ്ജലീകരണം ഉണ്ടാവാനും രക്തസമ്മർദ്ദം കുറയാനും കാരണമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories