1-2 ടേബിൾ സ്പൂൺ തക്കാളി നീര്, 1 ടീസ്പൂൺ കടലമാവ്, 1 ടീസ്പൂൺ തേൻ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് തക്കാളി. ചർമ്മത്തിന് തിളക്കം നൽകാനും, അധിക എണ്ണമയം കുറയ്ക്കാനും, തുറന്ന സുഷിരങ്ങൾ ശക്തമാക്കാനും, കറുത്ത പാടുകൾ കുറയ്ക്കാനും തക്കാളി ഫേസ് പായ്ക്കുകൾ സഹായകമാണ്. തക്കാളിയിലെ പ്രകൃതിദത്ത ആസിഡുകളും വിറ്റാമിൻ സിയും നേരിയ എക്സ്ഫോളിയേറ്ററായും ആസ്ട്രിജന്റായും പ്രവർത്തിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറ്റാൻ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്ന്

1-2 ടേബിൾ സ്പൂൺ തക്കാളി നീര്, 1 ടീസ്പൂൺ കടലമാവ്, 1 ടീസ്പൂൺ തേൻ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

1 ടേബിൾ സ്പൂൺ തക്കാളി പൾപ്പ്, 1 ടീസ്പൂൺ തേൻ, 1/2 ടീസ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് 15 മിനിറ്റ് നേരം വച്ച ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മത്തിന് സഹായിക്കുന്ന മികച്ചൊരു പാക്കാണിത്.

മൂന്ന്

ഒരു സ്പൂൺ തക്കാളി പേസ്റ്റിലേക്ക് അൽപം മുൾട്ടാണി മിട്ടി ചേർക്കുക.. 15 മിനിറ്റ് നേരം സെറ്റാകാൻ മാറ്റി വയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക.

നാല്

ഒരു പഴുത്ത തക്കാളിയിൽ 1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും അവാക്കാഡോ ഓയിൽ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം 20 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തിടുക. വരണ്ട ചർമ്മത്തിന് മികച്ചതാണ് ഈ പാക്ക്.