സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിന് രുചി കൂട്ടക മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങളും നൽകുന്നു. ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ദഹനസംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങളും നൽകുന്നു. ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ദഹനസംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
27
പല ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള പോളിഫെനോൾ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
പല ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള പോളിഫെനോൾ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കുടൽ ബാക്ടീരിയകൾക്ക് പോളിഫെനോളുകളെ ദഹിപ്പിക്കാൻ കഴിയും. ഇത് ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
37
ഇഞ്ചിയിൽ ജിഞ്ചറോൾ ഉൾപ്പെടെ നിരവധി പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്
ഇഞ്ചിയിൽ ജിഞ്ചറോൾ ഉൾപ്പെടെ നിരവധി പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും നൽകുന്നു. ഓക്കാനം, ഛർദ്ദി എന്നിവ കുറയ്ക്കാനും ഇഞ്ചി സഹായിക്കും.
മഞ്ഞളിൽ കുർക്കുമിൻ എന്ന സജീവ സംയുക്തം അടങ്ങിയിരിക്കുന്നു
മഞ്ഞളിൽ കുർക്കുമിൻ എന്ന സജീവ സംയുക്തം അടങ്ങിയിരിക്കുന്നു. കുർക്കുമിൻ സപ്ലിമെന്റേഷൻ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) ഉള്ളവരിൽ കുടൽ വീക്കം കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. കൂടാതെ, വയറുവേദന ഉൾപ്പെടെയുള്ള ഇറിറ്റബിൾ ബവൽ ഡിസീസ് (ഐബിഎസ്) ലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ കുർക്കുമിന് കഴിയും.
57
കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ എന്ന സംയുക്തം ദഹനത്തെ ഗണ്യമായി സഹായിക്കുന്നു
കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ എന്ന സംയുക്തം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നതിലൂടെയും, പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നതിലൂടെയും, ഗ്യാസ്, വയറു വീർക്കൽ, മലബന്ധം എന്നിവ കുറയ്ക്കുന്നതിലൂടെയും ദഹനത്തെ ഗണ്യമായി സഹായിക്കുന്നു.
67
കുടലിന്റെ ആരോഗ്യവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്നതിന് ജീരകം വെള്ളം ഫലപ്രദമാണ്.
ദഹനത്തിന് ജീരകം വളരെ നല്ലതാണ്. കാരണം ഇത് ദഹന എൻസൈമുകളെ വർദ്ധിപ്പിക്കുന്നു. കുടലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിച്ചുകൊണ്ട് ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നു. കുടലിന്റെ ആരോഗ്യവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്നതിന് ജീരകം വെള്ളം ഫലപ്രദമാണ്.
77
വയറുവേദന ശമിപ്പിക്കുന്നതിനും പോഷക ആഗിരണം മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്രദമാക്കുന്നു.
കറുവപ്പട്ട ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നതിലൂടെയും വയറു വീർക്കുന്നത് കുറയ്ക്കുന്നതിലൂടെയും ദഹനത്തെ എളുപ്പമാക്കുന്നു. ഇത് വയറുവേദന ശമിപ്പിക്കുന്നതിനും പോഷക ആഗിരണം മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്രദമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam