ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന സൂചനകള്‍

Published : Feb 18, 2026, 01:58 PM IST

പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

PREV
19
ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന സൂചനകള്‍

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

29
പേശി വേദന

പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, സന്ധിവേദന, പാദങ്ങളിലെ നീര് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രോട്ടീൻ ഇല്ലെങ്കില്‍ മസില്‍ കുറവിലേക്ക് ശരീരം പോവുകയും ചെയ്യും.

39
അമിത ക്ഷീണം

ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോള്‍ അമിത ക്ഷീണം അനുഭവപ്പെടാനും സാധ്യതയുണ്ട്.

49
പ്രതിരോധശേഷി ദുര്‍ബലമാകുക

ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും സാധ്യതയുണ്ട്.

59
തലമുടി കൊഴിച്ചില്‍

പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം.

69
ചര്‍മ്മം വരണ്ടതാകാം

പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം.

79
നഖം പൊട്ടാന്‍ കാരണമാകും

പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കുകയും നഖം പൊട്ടാന്‍ കാരണമാവുകയും ചെയ്യും.

89
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ പ്രോട്ടീൻ കുറയുന്നതിന്‍റെ സൂചനയാകാം.

99
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories