നിങ്ങളുടെ ശരീരം എപ്പോഴും തണുത്തിരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്

Published : Feb 12, 2026, 03:41 PM IST

ചിലരുടെ ശരീരം എപ്പോഴും തണുത്തിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പുറത്ത് എത്ര ചൂടാണെങ്കിലും അവർക്ക് അനുഭവപ്പെടുന്നത് തണുപ്പ് മാത്രമായിരിക്കും. ഇങ്ങനെ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.

PREV
15
ഉറക്കമില്ലായ്മ

ഉറക്കത്തിൽ നമ്മുടെ ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുന്നത് സർക്കാഡിയൻ റിഥമാണ്. അതിനാൽ ശരിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ തണുപ്പ് ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

25
രക്തയോട്ടം

ശരിയായ രീതിയിൽ രക്തയോട്ടം ഇല്ലാതെ വരുമ്പോൾ ശരീരത്തിൽ തണുപ്പ് അനുഭവപ്പെടാറുണ്ട്. പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തയോട്ടം വർദ്ധിപ്പിക്കാം.

35
ഭാരം കുറയുന്നത്

ശരീരത്തിലെ കൊഴുപ്പ് നിങ്ങളെ എപ്പോഴും ചൂടാക്കിവെയ്ക്കാൻ സഹായിക്കും. എന്നാൽ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ശരീരത്തിൽ തണുപ്പ് ഉണ്ടാവാൻ കാരണമാകുന്നു.

45
വിറ്റാമിൻ b12ന്റെ കുറവ്

ശരീരത്തിലെ പ്രക്രിയകൾ നടക്കുന്നതിന് വിറ്റാമിൻ b12 പ്രധാന പങ്കുവഹിക്കുന്നു. ഇതിന്റെ കുറവ് ക്ഷീണം, വിശപ്പില്ലായ്മ, മലബന്ധം തുടങ്ങി എപ്പോഴും തണുപ്പ് അനുഭവപ്പെടാനും കാരണമാകുന്നു.

55
അനീമിയ

അനീമിയ ഉള്ള ആളുകൾക്കും എപ്പോഴും ശരീരത്തിൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. കൂടാതെ ക്ഷീണം, ശ്വാസ തടസം, തലവേദന എന്നിവയും ഇതുമൂലം ഉണ്ടാവാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories