ഈ ഭക്ഷണങ്ങൾ സ്ട്രോക്ക് തടയാൻ സഹായിക്കും

Web Desk   | Asianet News
Published : Oct 29, 2021, 12:33 PM IST

തലച്ചോറിലേക്കുള്ള രക്ത ധമനികൾക്കുണ്ടാകുന്ന തകരാറിന്‍റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന പ്രവർത്തനതകരാറാണ് സ്‌ട്രോക്ക് (stroke) അഥവാ പക്ഷാഘാതം.

PREV
15
ഈ ഭക്ഷണങ്ങൾ സ്ട്രോക്ക് തടയാൻ സഹായിക്കും
stroke

ശരീരത്തിന്‍റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്‍റെ  ബാലൻസ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്‍റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ. 
 

25
nuts

ചില പ്രത്യേകതരം ഭക്ഷണങ്ങൾക്ക് പക്ഷാഘാതം തടയാനാവുമെന്ന് കണ്ടെത്തലുണ്ട്. ധാരാളം പോഷകാംശങ്ങൾ അടങ്ങിയിട്ടുള്ള നട്‌സ് കഴിക്കുന്നത് പക്ഷാഘാതത്തെ പ്രതിരോധിക്കാൻ സഹായകമാണ്. 
 

35
green leaf

ബ്രസീൽ നട്‌സ്,​ ബദാം,​ പിസ്‌ത എന്നിവയെല്ലാം പക്ഷാഘാത പ്രതിരോധത്തിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്. മറ്റൊന്ന് പച്ചനിറത്തിലുള്ള ഇലക്കറികളാണ്. ഇവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തി പക്ഷാഘാതത്തെ തടയാം.
 

45
orange juice

സിട്രസ് അടങ്ങിയ പഴങ്ങളാണ് പക്ഷാഘാതത്തെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു വിഭാഗം. പക്ഷാഘാതത്തെ വെളുത്തുള്ളി മികച്ചതാണ്. ഇതിനായി ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക.

55
green tea

ദിവസവും ഗ്രീൻ ടീ കുടിക്കുന്നതും പക്ഷാഘാതത്തെ ചെറുക്കും. ക്യാരറ്റും സവാളയും പക്ഷാഘാത പ്രതിരോധത്തിനായി ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്.
 

click me!

Recommended Stories