പിസിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Web Desk   | Asianet News
Published : Oct 27, 2021, 01:13 PM IST

ഇക്കാലത്ത് സ്ത്രീകള്‍ക്ക് ഏറെ പരിചിതമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്. അണ്ഡാശയങ്ങളെ ബാധിക്കുന്ന പിസിഒഡി വന്‍ തോതില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കൊപ്പം വന്ധ്യതയ്ക്കും സാധ്യത ഉണ്ടാക്കുന്നു എന്നതാണ് ഈ രോഗാവസ്ഥയിലെ ഏറ്റവും ആശങ്കാജനകമായ കാര്യം.

PREV
15
പിസിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
pcod woman

ജനിതക പാരമ്പര്യ കാരണങ്ങളാല്‍ പിസിഒഡി വരാം. തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും പിസിഒഡിയിലേക്ക് നയിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

25
pcod

ചില ഹോര്‍മോണ്‍ രോഗങ്ങളുടെ ലക്ഷണമായും പിസിഒഡി ഉണ്ടാവാം. ആര്‍ത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഡിയുടെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. 

35
nuts

പിഡിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. നട്സുകൾ, ഫ്ളാക്സ് സീഡുകൾ, എള്ള് തുടങ്ങിയ ഭക്ഷണങ്ങളിൽ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് പിസിഒഡിയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. 

45
fenu greek

ഉലുവ, കറുവാപ്പട്ട, മഞ്ഞൾ, പുതിന, തുളസി, ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയവ ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിനും സ്ത്രീകളിലെ പിസിഒഡിയുടെ വിവിധ ലക്ഷണങ്ങളെ ചെറുക്കുന്നതിനും സഹായകമാണ്.

55
sweet potato

മധുരക്കിഴങ്ങ്, ചേന, കടല, ചോളം തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികളുടെ ഉപയോഗം പിസിഒഡിയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. 
 

Read more Photos on
click me!

Recommended Stories