മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ഒരു സാധാരണ പ്രശ്നമാണ്. മലിനീകരണം, രാസവസ്തുക്കളുടെ അമിതമായ ഉപയോഗം, ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം,സമ്മർദ്ദം എന്നിവ മൂലമാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.
മുടിയ്ക്ക് എപ്പോഴും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. മുടികൊഴിച്ചിൽ അലട്ടുന്നവർ വീട്ടിൽ തന്ന പരീക്ഷിക്കാവുന്ന ചില ഹെയർ പാക്കുകൾ പരിചയപ്പെടാം.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയാൻ ഇതു വഴിയൊരുക്കുന്നു.
25
ഒരു ടീസ്പൂൺ ഉലുവ പൊടിച്ചതും അൽപം നെല്ലിക്ക നീരും ആവണക്കെണ്ണയിൽ മിക്സ് ചെയ്ത് ഒരു പാക്ക് ഉണ്ടാക്കുക. ശേഷം 10 മിനുട്ട് സെറ്റാകാനായി മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്ന് തവണ ഈ പാക്ക് ഇടാം.
35
ഉലുവ പൊടിയും കറിവേപ്പില അരച്ചതും അൽപം വെള്ളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത് പാക്ക് തയ്യാറാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. താരനും മുടികൊഴിച്ചിലും അകറ്റാൻ ഈ പാക്ക് ഏറെ നല്ലതാണ്.
45
മുട്ടയുടെ വെള്ള കൊണ്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയിൽ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
55
രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം