ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ ലങ് ക്യാൻസറിന്‍റേതാകാം
ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അർബുദം.

ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ ലങ് ക്യാൻസറിന്‍റേതാകാം
ലങ് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചുമ
വിട്ടുമാറാത്ത ചുമ ലങ് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
ചുമയ്ക്കുമ്പോള്‍ രക്തം
ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ശ്വാസകോശാര്‍ബുദ്ദത്തിന്‍റെ സൂചനയാകാം.
ശ്വസിക്കാനുളള ബുദ്ധിമുട്ട്
ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പും സൂചനയാണ്.
നെഞ്ചുവേദന
നെഞ്ചുവേദനയും ചിലപ്പോള്‍ ലങ് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
ശബ്ദത്തിലെ മാറ്റം
ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്വാസകോശ അര്‍ബുദത്തിന്‍റെ സൂചനയാകാം.
എല്ലുകളിലെ വേദന
എല്ലുകളിലും പേശികളിലും അസ്ഥികളിലെയും വേദന വരുന്നതും സൂചനയാകാം.
ശരീരഭാരം കുറയുക, ക്ഷീണം
അകാരണമായി ശരീരഭാരം കുറയുന്നതും അമിത ക്ഷീണവും ലങ് ക്യാന്‍സറിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam