മഴക്കാല രോഗങ്ങളെ ചെറുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Published : Nov 24, 2025, 02:02 PM IST

മഴക്കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അസുഖങ്ങളെയാണ്. പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. കുടിക്കുന്ന വെളളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും അല്പം ശ്രദ്ധ പതിപ്പിച്ചാൽ മഴക്കാല രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും.

PREV
18
മഴക്കാല രോഗങ്ങളെ ചെറുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മഴക്കാല രോഗങ്ങളെ അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

28
തിളപ്പിച്ചാറിയ വെള്ളം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

38
തണുത്ത ഭക്ഷണങ്ങള്‍ വേണ്ട

ഐസിട്ടു വച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക.

48
വ്യക്തിശുചിത്വം

വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക.

58
തൂവാല ഉപയോഗിക്കുക

പനി, ജലദോഷം തുടങ്ങിയവയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.

68
വെള്ളക്കെട്ടില്‍ ഇറങ്ങരുത്

കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുക, വെള്ളക്കെട്ടില്‍ ഒരിക്കലും ഇറങ്ങരുത്.

78
എലിപ്പനി പ്രതിരോധഗുളിക

ആവശ്യമെങ്കില്‍ എലിപ്പനി പ്രതിരോധഗുളിക കഴിക്കണം.

88
ആശുപത്രിയില്‍ പോവുക

വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗം പിടിപെട്ടാല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറുക.

Read more Photos on
click me!

Recommended Stories