നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

Web Desk   | Asianet News
Published : Nov 22, 2020, 02:34 PM ISTUpdated : Nov 22, 2020, 02:38 PM IST

ആരോഗ്യത്തിന് ഉറക്കവും പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും  സന്തോഷത്തിനും നല്ല ഉറക്കം പ്രധാനമാണ്. ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്കും ഉറക്കക്കുറവ് കാരണമാകാറുണ്ട്. നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

PREV
15
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

മൊബൈൽ വേണ്ട: മൊബൈൽ നോക്കി ഉറങ്ങി പോകുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ ഇതിൽ നിന്നും പുറത്തേക്ക് വരുന്ന നീല വെളിച്ചം തലച്ചോറിനെ ​ഗുരുതരമായി ബാധിക്കാം. അതോടെ നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. 

25

കിടപ്പുമുറിയില്‍ ഇവ ഒഴിവാക്കുക: കിടപ്പുമുറിയില്‍ ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍, ലാന്‍ഡ് ഫോണുകള്‍ എന്നിവ വയ്ക്കരുത്. കിടപ്പുമുറി ഉറങ്ങാനുള്ളതാണ്. അതിനാല്‍ ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമായിരിക്കണം അവിടെയുണ്ടായിരിക്കേണ്ടത്.

35

ഭക്ഷണം നേരത്തെ കഴിക്കുക:  ഉറങ്ങുന്നതിന് കുറഞ്ഞത് നാലുമണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിച്ചിരിക്കണം. അതേസമയം, വെള്ളം കുടിക്കുന്നതിന് തടസ്സമില്ല.
 
45

കൃത്യ സമയം ഉറങ്ങുക: എല്ലാ ദിവസവും ഉറക്കത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നത് കൃത്യമായി ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

55

വെളിച്ചം വേണ്ട: പൂര്‍ണമായും ഇരുട്ടുനിറഞ്ഞ അന്തരീക്ഷത്തിലായിരിക്കണം ഉറക്കം. കിടപ്പുമുറിയിലെ മുഴുവന്‍ വെളിച്ചവും അണയ്ക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories