Published : Jun 16, 2022, 12:20 PM ISTUpdated : Jun 16, 2022, 01:33 PM IST
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചൊരു മാർഗമാണ് യോഗ. ആരോഗ്യകരമായ ഭാരം നിലനിർത്താൻ യോഗ വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്നുവെന്ന് വിദഗ്ധരും സമ്മതിക്കുന്നു. ശാരീരികമായി മാത്രമല്ല മാനസികമായും ആരോഗ്യം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഏതൊക്കെ യോഗാസനങ്ങളാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നോക്കിയാലോ...
ശരീരത്തില്‍ അധികമുള്ള എല്ലാ കൊഴുപ്പുകളും ശലഭാസനത്തിലൂടെ ഇല്ലാതാവും. മാത്രമല്ല ശരീരവേദനയ്ക്കും പരിഹാരമാണ് ശലഭാസനം (Salabhasana). വയറ് വളരെ എളുപ്പം കുറയ്ക്കാനും ഈ പോസ് സഹായിക്കും.
25
adhomukhasana
അധോമുഖ ശ്വനാസന (adhomukhasana) കുടവയറിനേയും അമിതവണ്ണത്തേയും ചെറുക്കുമെന്ന് മാത്രമല്ല, ഇത് നമ്മുടെ കയ്യിനും കാലിനും തോളുകള്‍ക്കും ബലം നല്‍കുകയും ചെയ്യുന്നു.
35
virabhadrasana
ഒതുക്കവും ഭംഗിയുള്ള നിതംബവും ദൃഢമായ സ്തനങ്ങളുമെല്ലാം പ്രായമേറുമ്പോഴും വീണ്ടെടുക്കാൻ സഹായിക്കുന്ന യോഗാസനത്തിലൊന്നാണ് വീരഭദ്രാസന(virabhadrasana). വെരിക്കോസ് വെയിനിനു വളരെയധികം ഗുണം ചെയ്യും. പുറത്തെയും കഴുത്തിലെയും കൈകളിലെയും പേശികൾ ദൃഢമാകുന്നു.
45
kumbhakasana
ഉറപ്പുള്ള ശരീരം നല്‍കാന്‍ സഹായിക്കുന്നതാണ് കുംഭകാസന (kumbhakasana). പെട്ടന്ന് ശരീരഭാരം കുറയാനുള്ള ഏറ്റവും മികച്ച പോസുകളിലൊന്നാണ് കുംഭകാസന.
55
bhujangasana
ഭുജംഗാസനമാണ് (bhujangasana) മറ്റൊരു യോഗാസനം. ഇത് നമ്മുടെ ഹൃദയാരോഗ്യത്തേയും സംരക്ഷിക്കുന്നു. ഭാരം കുറയ്ക്കുക മാത്രമല്ല എലുകൾ ബലമുള്ളതാക്കാനും ഈ പോസ് സഹായിക്കും.