World Liver Day 2026 : കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

Published : Apr 18, 2026, 09:44 AM IST

ശരീരത്തിലെ നിർണായക അവയവമാണ് കരൾ. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ദഹനത്തിനും അവശ്യ പോഷകങ്ങൾ സംഭരിക്കുന്നതിനും സഹായിക്കുന്നു. കരൾ തകരാറിലായതിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോ​ഗം ​ഗുരുതരമാകുന്നതിന് തടയും.

PREV
19
കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

ശരീരത്തിലെ നിർണായക അവയവമാണ് കരൾ. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ദഹനത്തിനും അവശ്യ പോഷകങ്ങൾ സംഭരിക്കുന്നതിനും സഹായിക്കുന്നു. കരൾ തകരാറിലായതിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോ​ഗം ​ഗുരുതരമാകുന്നതിന് തടയും.

29
മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി

മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറൽ അണുബാധകൾ തുടങ്ങിയ ഘടകങ്ങൾ കരൾ രോഗങ്ങളുടെ വർധനവിനു കാരണമാകുന്നു. കരൾ തകരാറിലാണെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

39
നന്നായി വിശ്രമിച്ചതിനു ശേഷവും ക്ഷീണം അനുഭവപ്പെടുക

സ്ഥിരമായ ക്ഷീണമാണ് ആദ്യത്തെ ലക്ഷണം. നന്നായി വിശ്രമിച്ചതിനു ശേഷവും അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ കരളിന്റെ പ്രവർത്തനം തകരാറിലാണെന്ന് മനസിലാക്കാം. എന്നാൽ ക്ഷീണം കരൾ രോ​ഗത്തിന്റെ മാത്രമല്ല മറ്റ് പല രോ​ഗങ്ങൾക്കുള്ള ലക്ഷണം കൂടിയാണ്.

49
പെട്ടെന്ന് ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നതും കരൾ രോ​ഗത്തിന്റെ ലക്ഷണമാണ്

പെട്ടെന്ന് ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നതും കരൾ രോ​ഗത്തിന്റെ ലക്ഷണമാണ്. NAFLD കരളിന്റെ പ്രവർത്തനത്തിലും ശരീരഭാരം കുറയ്ക്കലിലും നല്ല സ്വാധീനം ചെലുത്തുമെന്ന് ഹെപ്പറ്റോളജി കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നു.

59
ചില ദഹനപ്രശ്നങ്ങളും ഭക്ഷണം കഴിച്ച ഉടനെ വയറു വീർക്കുന്നതുമാണ് മറ്റൊരു ലക്ഷണം

കരളിന്റെ ആരോഗ്യം കുറയുന്നത് കാരണം ചില ദഹനപ്രശ്നങ്ങളും ഭക്ഷണം കഴിച്ച ഉടനെ വയറു വീർക്കുന്നതും കരൾ തകരാറിലാണെന്നതിന്റെ ലക്ഷണമാണെന്ന് വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടാണ് ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് പലരും കരുതുന്നു.

69
വലതുവശത്ത് നേരിയ വയറുവേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.

വലതുവശത്ത് നേരിയ വയറുവേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. വലതുവശത്ത് വയറിലെ നേരിയ അസ്വസ്ഥത കരളിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങളെ സൂചിപ്പിക്കാം. കാരണം കരൾ വീർക്കുകയോ വലുതാകുകയോ ചെയ്യാം. ചില ഭക്ഷണക്രമം അല്ലെങ്കിൽ ജീവിതശൈലി ഘടകങ്ങൾ കാരണം ഇത് സംഭവിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്.

79
ചൊറിച്ചിൽ, മങ്ങൽ അല്ലെങ്കിൽ പിഗ്മെന്റേഷൻ ഉണ്ടാകാം

കരളിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചൊറിച്ചിൽ, മങ്ങൽ അല്ലെങ്കിൽ പിഗ്മെന്റേഷൻ ഉണ്ടാകാം എന്ന് ഫ്രോണ്ടിയേഴ്‌സ് ഓഫ് മെഡിസിനിൽ നിന്നുള്ള ​പഠനത്തിൽ പറയുന്നു.

89
തലച്ചോറിൽ ഫോഗ് അല്ലെങ്കിൽ മോശം ഏകാഗ്രത ഉണ്ടാക്കുന്നതിലും കരൾ ഒരു പങ്കു വഹിക്കുന്നു

തലച്ചോറിൽ ഉപാപചയ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ തലച്ചോറിൽ ഫോഗ് അല്ലെങ്കിൽ മോശം ഏകാഗ്രത ഉണ്ടാക്കുന്നതിലും കരൾ ഒരു പങ്കു വഹിക്കുന്നു. ദൈനംദിന ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ ബാധിച്ചേക്കാം.

99
രക്തത്തിലെ പഞ്ചസാരയുടെ അളവും മോശം കൊളസ്ട്രോളിന്റെ അളവും ഉയർന്നേക്കാം

അസാധാരണമായി ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെയോ കൊളസ്ട്രോളിന്റെയോ അളവ് കരൾ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നു. കരൾ മെറ്റബോളിസത്തിൽ (ശരീരത്തിൽ ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്നതിൽ) സജീവമായ പങ്ക് വഹിക്കുന്നു. അതിനാൽ തകരാറിലായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും മോശം കൊളസ്ട്രോളിന്റെ അളവും ഉയർന്നേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories