സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

Published : Jul 27, 2025, 10:16 PM ISTUpdated : Aug 05, 2025, 08:25 AM IST

സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം മെച്ചപ്പെടുത്താന്‍, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും സിങ്ക് അത്യാവശ്യമാണ്. 

PREV
18
നട്സ്

സിങ്ക് അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഇതിനായി ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം.

28
മത്തങ്ങാ വിത്ത്

സിങ്കിന്റെ നല്ല സ്രോതസ്സാണ് മത്തങ്ങാ വിത്തുകള്‍. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

38
പയറുവര്‍ഗങ്ങള്‍

കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ത്രീകള്‍ക്ക് നല്ലതാണ്.

48
മുട്ട

ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്ത്രീകള്‍ ദിവസവും ഓരോ മുട്ട കഴിക്കുന്നത് നല്ലതാണ്.

58
പാലുല്‍പ്പന്നങ്ങള്‍

സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

68
റെഡ് മീറ്റ്

റെഡ് മീറ്റിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ മിതമായ അളവില്‍ ഇവയും കഴിക്കാം.

78
ചിക്കന്‍

ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ മിതമായ അളവില്‍ ഇവയും കഴിക്കാം.

88
സൂര്യകാന്തി വിത്തുകള്‍

ഇവയിലും സിങ്ക് അടങ്ങിയിട്ടുള്ളതിനാല്‍ സ്ത്രീകള്‍ക്ക് ഇവ കഴിക്കാം.

Read more Photos on
click me!

Recommended Stories