അധികം പരിചരണം വേണ്ടാത്ത, എന്നാൽ നല്ല ഭംഗിയുള്ള ഇൻഡോർ ചെടിയാണ് സ്നേക്ക് പ്ലാന്റ്. ഇത് വായു ശുദ്ധീകരിക്കും. ഈർപ്പം നിയന്ത്രിച്ച് വീടിനകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും. കിടപ്പുമുറിയിലോ സ്വീകരണമുറിയിലോ വെക്കാം. 10-15 ദിവസം കൂടുമ്പോൾ മാത്രം നനച്ചാൽ മതി. കൂടുതൽ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കുക.