- Home
- Onam Fest
- Home Decor Styling Malayalam, ഗൃഹാലങ്കാര വഴികൾ, Interior Design Tips Kerala, Space Styling Ideas, Kerala Home Decor, Living Room Design, വീടിന്റെ അലങ്കാര ശൈലികൾ
- ഈ 7 ചെടികൾ കിടപ്പുമുറിയില്‍ വെച്ചോളൂ, നല്ല ഉറക്കത്തിന് സഹായിക്കും
ഈ 7 ചെടികൾ കിടപ്പുമുറിയില്‍ വെച്ചോളൂ, നല്ല ഉറക്കത്തിന് സഹായിക്കും
ഈ ഏഴ് ചെടികൾ വെറും അലങ്കാരത്തിനുള്ളവ മാത്രമല്ല, സ്വാഭാവികമായി മുറിയിലെ വായു ശുദ്ധീകരിക്കാനും ഇവ സഹായിക്കും. കിടപ്പുമുറിയിൽ ഇവ വെക്കുന്നത് നല്ല ഉറക്കം കിട്ടാനും ആരോഗ്യകരമായ ഒരു അന്തരീക്ഷം റൂമില്‍ സൃഷ്‌ടിക്കാനും സഹായകമാണ്.

ഉറക്കത്തിന് സഹായകം
ദിവസേനയുള്ള ടെൻഷനും ജീവിതശൈലി പ്രശ്‌നങ്ങളും പലപ്പോഴും നമ്മുടെ ഉറക്കം കെടുത്താറുണ്ട്. എന്നാൽ ചില ചെടികൾക്ക് മുറിയിലെ വിഷവായുക്കളെ വലിച്ചെടുത്ത് ഓക്സിജൻ നൽകാനും അതുവഴി നല്ല ഉറക്കം തരാനും കഴിയും.
1. സ്നേക് പ്ലാന്‍റ്
2. ലാവൻഡർ ചെടി
3. കറ്റാര്‍ വാഴ
ഔഷധഗുണങ്ങളുടെ കലവറയായ കറ്റാർവാഴ രാത്രി മുഴുവൻ ഓക്സിജൻ നൽകുന്ന സസ്യമാണ്. മുറിയിലെ വായു മോശമാകുമ്പോൾ ഇതിന്റെ ഇലകളിൽ തവിട്ടുനിറത്തിലുള്ള പാടുകൾ വരും. ഇത് വായുവിന്റെ ഗുണനിലവാരം മോശമാണെന്നുള്ള ഒരു സൂചനയാണ്.
4. സ്‌പൈഡര്‍ പ്ലാന്‍റ്
വായു ശുദ്ധീകരിക്കുന്ന കാര്യത്തിൽ ഇതൊരു 'ചാമ്പ്യൻ' ആണ്. അനവധി രാസവസ്തുക്കളെ ഇത് വായുവിൽ നിന്ന് നീക്കം ചെയ്യും. മുറിയിലെ ഈർപ്പം നിലനിർത്താനും സ്‌പൈഡര്‍ പ്ലാന്‍റ് സഹായിക്കും.
5. പീസ് ലില്ലി
പീസ് ലില്ലി മുറിയിലെ ഈർപ്പത്തിന്‍റെ അളവ് 5% വരെ വർധിപ്പിക്കും. ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാത്തൊരു സസ്യമാണിത്.
6. ഇംഗ്ലീഷ് ഐവി
വായുവിലെ പൂപ്പലുകളെ (Mold) ഇംഗ്ലീഷ് ഐവി ചെടി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ അലർജിയോ ഉള്ളവർക്ക് ഈ ചെടി കിടപ്പുമുറിയിൽ വെക്കുന്നത് പ്രശ്‌നമാകില്ല.
7. മുല്ല
മുല്ലപ്പൂവിന്റെ സുഗന്ധം മനസ്സിന് സമാധാനം നൽകും. ഇത് നല്ല ഉറക്കം നൽകുന്നതിനൊപ്പം, രാവിലെ ഉന്മേഷത്തോടെ എഴുന്നേൽക്കാനും സഹായിക്കും. മുല്ലച്ചെടിക്ക് ദിവസവും 4 മുതൽ 6 മണിക്കൂർ വരെ നേരിട്ടുള്ള വെളിച്ചം വേണം. അതിനാൽ, സൂര്യപ്രകാശം കിട്ടുന്ന ജനലിന്‍റെ അടുത്തായി വെക്കുന്നതാണ് നല്ലത്. 'ജാസ്മിനം പോളിയാന്തം' (Jasminum polyanthum) പോലുള്ള ചില ഇനങ്ങൾ കുറഞ്ഞ വെളിച്ചത്തിലും വീടിനകത്ത് വളർത്താൻ സാധിക്കും. ചെടികളുടെ ഇലകളിൽ പൊടി പിടിക്കാതിരിക്കാൻ ആഴ്ചയിലൊരിക്കൽ നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക. ഇലകൾ വൃത്തിയായിരുന്നാൽ വായു ശുദ്ധീകരണം കൂടുതൽ കാര്യക്ഷമമാകും.