മുംബൈയിൽ കെട്ടിടം തകർന്നുവീണ് 10 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Published : Jun 28, 2022, 05:06 PM IST

ഇന്നലെ രാത്രി മുംബൈയിലെ കുർള ഈസ്റ്റിൽ നാല് നില കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണം 10 ആയി. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുർള ഈസ്റ്റ്, നായിക് നഗറിലാണ് അപകടം നടന്നത്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.   

PREV
17
മുംബൈയിൽ കെട്ടിടം തകർന്നുവീണ് 10 മരണം;  രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Mumbai

പരിക്കേറ്റവരെ രാജവാഡി, സിയോൺ ആശുപത്രികളിൽ സൗജന്യമായി ചികിത്സയും ഏര്‍പ്പാടാക്കി. മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെ, സ്ഥിതിഗതികൾ അറിയാന്‍ ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലം സന്ദർശിച്ചതായി ട്വിറ്ററില്‍ കുറിച്ചു.

27
Mumbai

പുലര്‍ച്ചെ രണ്ട് മണിക്ക് സ്ഥലം സന്ദര്‍ശിച്ചെന്നും 13 പേരെ രക്ഷപ്പെടുത്തിയെന്നും കെട്ടിടാവശിഷ്ടങ്ങളില്‍ 15 പേരോളം കുടുങ്ങിയിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ആദിത്യ താക്കറെ ട്വിറ്ററില്‍ കുറിച്ചു.

37
Mumbai

കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പ്രാദേശിക കോർപ്പറേറ്റർ പ്രവിണ മൊറാജ്കർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

47
Mumbai

ഈ വർഷത്തെ ആദ്യത്തെ കനത്ത മഴ മുംബൈയിൽ പെയ്തതിന് പിന്നാലെ രാത്രി 11.50 നായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  തകരാന്‍ സാധ്യതയുള്ള നാല് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.

57
Mumbai

അഞ്ചോ ആറോ വർഷം മുമ്പ് അവർക്ക് ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. എന്നാല്‍, ഒഴിയാന്‍ കൂട്ടാക്കാത്തവര്‍ താമസം തുടരുകയായിരുന്നു. ” പ്രാദേശിക കോർപ്പറേറ്റർ പ്രവിന മൊറാജ്‌കർ പറഞ്ഞു.

67
Mumbai

എസ്ടി ഡിപ്പോയ്ക്ക് പിന്നിൽ ശിവശ്രുതി റോഡിലെ നായിക് നഗർ സൊസൈറ്റിയിൽ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് പ്ലസ് നാല് നിലകളുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇത് പൊതുസ്ഥാലത്താണ് പണിതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

77
Mumbai

തകർന്ന കെട്ടിടത്തോട് ചേർന്നുള്ള മൂന്നാല് കെട്ടിടങ്ങളും ഏപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലാണ്. ഏറെ പഴക്കം ചെന്നതാണ് കെട്ടിടങ്ങളെല്ലാം.  ബാക്കിയുള്ള മൂന്ന് കെട്ടിടങ്ങളിലെയും വാടകക്കാരോട് ഇന്ന് തന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  മൊറാജ്‌കർ പറഞ്ഞു. 

Read more Photos on
click me!

Recommended Stories