കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ.

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് വീണ്ടും നോട്ടീസ് നൽകി സിബിഐ. നാളെ ഹാജരാകാനാണ് വിജയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ. അതേ സമയം വിജയ്‍യെ എൻഡിഎയിൽ എത്തിക്കാൻ തീവ്രശ്രമം നടക്കുന്നുവെന്നും നൈനാർ നാഗേന്ദ്രൻ വിജയ്‍യുമായി സംസാരിച്ചെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപിഎസും സംസാരിക്കുമെന്ന റിപ്പോർ‌ട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ വിഷയത്തിൽ ടിവികെ കേന്ദ്രങ്ങൾ‌ ഇതേവരെ പ്രതികരിച്ചിട്ടില്ല.

Asianet News Live | KB Ganesh Kumar | Kerala Breaking News | Malayalam Live News | HD News Streaming