മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഒരു സുപ്രധാന മുഖമാണ് അജിത് പവാർ. എൻസിപിയെ പിളർത്തി അമ്മാവനായ ശരദ് പവാറിന്‍റെ നിഴലില്‍ നിന്ന് പുറത്ത് വന്ന് കിങ് മേക്കറായി തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉന്നതിയിൽ നിൽക്കവേയാണ് വിമാനാപകടത്തിൽ അജിത് പവാറിന്റെ മരണം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത നേതാവ്
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത, അഞ്ച് തവണ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച് മഹാരാഷ്ട്രയില്‍ അനിഷേധ്യ നേതാവായിരിക്കെയാണ് മരണം. എന്‍സിപി പിളര്‍ത്താനും ഭൂരിപക്ഷത്തെ തന്‍റെ കൂടെ നിര്‍ത്താനും അധികാരം പിടിച്ചെടുക്കാനും അജിത് പവാറിനായി.
26
ലാൻഡ് ചെയ്യുന്നതിനിടെ വിമാനം താഴേക്ക് വീണ് കത്തിയമർന്നു
പുനെയിലെ ബാരാമതിയിൽ വെച്ച് ലാൻഡ് ചെയ്യുന്നതിനിടെ, വിമാനം താഴേക്ക് വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ തൽക്ഷണം മരിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബാരാമതിയിൽ നാല് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യാൻ മുംബൈയിൽ നിന്നും എത്തിയതായിരുന്നു അദ്ദേഹം. ബാരാമതി വിമാനത്താവളത്തിന് സമീപം അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണ് തീപിടിച്ചത്.
36
അജിത് പവാറിന്റെ അവസാന യാത്ര
ലിയർജെറ്റ് 45 എന്ന ചെറു വിമാനത്തിൽ ആയിരുന്നു അജിത് പവാറിന്റെ അവസാന യാത്ര. ബോംബാർഡിയർ എയ്‌റോസ്‌പേസ് നിർമ്മിച്ച ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണ് ഇന്ന് തകർന്ന ലിയർജെറ്റ് 45. ഇതിന്റെ പരമാവധി വേഗത ഏകദേശം മണിക്കൂറിൽ 860 കിലോമീറ്റർ ആണ്. ഏകദേശം 3,650 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ഇതിന് സാധിക്കും. 51,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ട്. ഒൻപത് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാം. പരസ്പരം അഭിമുഖമായി വരുന്ന രീതിയിലാണ് സീറ്റിന്റെ ക്രമീകരണം. ലഗേജ് വെക്കാൻ പ്രത്യേക സ്ഥലം, ഫോൾഡിംഗ് ടേബിളുകൾ, ടോയ്‌ലറ്റ് എന്നിവ വിമാനത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ടർബോഫാൻ എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. 1995 ൽ ആദ്യമായി പറന്ന ഈ വിമാനം 1998 മുതലാണ് വിപണിയിലെത്തിയത്.
ശരദ് പവാറിനായി സ്ഥാനം രാജിവെച്ചു, പിന്നീട് പവാറിനെ വെട്ടി
1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് വിജയിച്ചെങ്കിലും ശരദ് പവാറിനായി സ്ഥാനം രാജിവെച്ചു. പിന്നീട് നിയമസഭയായി തട്ടകം. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് എംഎല്‍എയായി. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി തുടക്കമിട്ടു. പിന്നീട് അഞ്ച് തവണ ഉപമുഖ്യമന്ത്രിയായി. 2022-2023 സമയത്ത് പ്രതിപക്ഷ നേതാവുമായി.
2023 മേയിൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു. ഇതിനിടെ എന്‍സിപിയില്‍ അധികാരത്തര്‍ക്കം ഉടലെടുത്തു. സുപ്രിയാ സുലെ, ശരദ് പവാര്‍, അജിത് പവാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടിയിലെ നീക്കം. 2023 ജൂലൈ 2ന് എല്ലാവരെയും ഞെട്ടിച്ച് അജിത് പവാര്‍ എൻസിപി പിളർത്തി. അന്ന് ശരദ് പവാറിന്‍റെ തീരുമാനത്തെ അവഗണിച്ച അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന-ബിജെപി സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയാകുകയും എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ തന്‍റെ ഒപ്പം ചേര്‍ക്കുകയും ചെയ്തു. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയായിരുന്നു എൻസിപിയിലെ പിളർപ്പ്. ഇതോടെ ശരദ് പവാറിന്‍റെ ശക്തി ക്ഷയിക്കുകയും അജിത് പവാര്‍ കരുത്തനാകുകയും ചെയ്തു. 2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും എൻസിപി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗവും ഒന്നിക്കുമെന്ന അഭ്യൂഹമുണ്ടായെങ്കിലും ചിലയിടത്ത് മാത്രം സഖ്യമുണ്ടായി.
66
കരത്തനായി വളർന്ന അജിത് പവാർ
ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയായിരുന്നു എൻസിപിയിലെ പിളർപ്പ്. ഇതോടെ ശരദ് പവാറിന്‍റെ ശക്തി ക്ഷയിക്കുകയും അജിത് പവാര്‍ കരുത്തനാകുകയും ചെയ്തു. 2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും എൻസിപി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗവും ഒന്നിക്കുമെന്ന അഭ്യൂഹമുണ്ടായെങ്കിലും ചിലയിടത്ത് മാത്രം സഖ്യമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam