അഗ്നിയെ ആരാധിച്ച് അസമില്‍ ഭോഗാലി ബിഹു

Published : Jan 14, 2022, 12:45 PM ISTUpdated : Jan 14, 2022, 12:48 PM IST

പ്രധാനപ്പെട്ട മൂന്ന് ആസാമീസ് ഉത്സവങ്ങളുടെ ഒരു കൂട്ടമാണ് ബിഹു (Bihu) ആഘോഷം. ഏപ്രിലിൽ നടക്കുന്ന റംഗോലി ബിഹു (Rongali Bihu) അല്ലെങ്കിൽ ബൊഹാഗ് ബിഹു, ഒക്ടോബറിൽ നടക്കുന്ന കൊങ്കാലി (Kongali Bihu) അല്ലെങ്കിൽ കതി ബിഹു (Kati Bihu), ജനുവരിയിൽ നടക്കുന്ന ഭോഗാലി (Bhogali Bihu) അല്ലെങ്കിൽ മാഗ് ബിഹു (Magh Bihu).വസന്തോത്സവം ആഘോഷിക്കുന്ന റംഗോലി ബിഹുവാണ് മൂന്നെണ്ണത്തിലും വച്ച് ഏറ്റവും പ്രധാനപ്പെട്ടത്. ഭോഗാലി ബിഹു അല്ലെങ്കിൽ മാഗ് ബിഹു ഒരു വിളവെടുപ്പ് ഉത്സവമാണ്. ഈ സമയം സമൂഹ വിരുന്നുകളുണ്ടാകും. കൊങ്കാളി ബിഹു അല്ലെങ്കിൽ കതി ബിഹു, ഹ്രസ്വമായ കൊടുക്കല്‍ വാങ്ങലുകളുടെ ഒരു കാലത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് പ്രകൃതി ശക്തികളെ ആരാധിക്കുന്ന ഒരു ഉത്സവമാണ്.   

PREV
15
അഗ്നിയെ ആരാധിച്ച് അസമില്‍ ഭോഗാലി ബിഹു

ഭോഗാലി ബിഹു അല്ലെങ്കിൽ മഘർ ദോമഹി എന്നും അറിയപ്പെടുന്ന അസമിലെ മാഗ് ബിഹു അഗ്നിക്കാണ് സമർപ്പിച്ചിരിക്കുന്നത്. അസം മേഖലയിലെ വിളവെടുപ്പ് സീസണിന്‍റെ അവസാനത്തെ അടയാളപ്പെടുത്തുന്നതിനായി ആഘോഷിക്കുന്ന മാഗ് ബിഹുവും പ്രസിദ്ധമാണ്. 

 

25

ഹിന്ദു കലണ്ടറും ബുദ്ധ കലണ്ടറും പിന്തുടരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റ് പ്രദേശങ്ങൾ, കിഴക്കൻ ഏഷ്യ, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവയുമായി അസമീസ് പുതുവർഷവും റംഗോലി ബിഹുവും ഒത്തുചേരുന്നു. എല്ലാ വർഷവും നടക്കുന്ന മറ്റ് രണ്ട് ബിഹു ഉത്സവങ്ങൾ അസമീസ് ജനതയുടെ മാത്രം പ്രത്യേകതയാണ്. 

 

35

മറ്റ് ചില ഇന്ത്യൻ ഉത്സവങ്ങളെപ്പോലെ ബിഹുവും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് അരിയുടെ ഉത്പാദനവുമായി. ബൊഹാഗ് ബിഹു ഒരു വിതയ്ക്കൽ ഉത്സവമാണ്, കതി ബിഹു വിള സംരക്ഷണവും സസ്യങ്ങളുടെയും വിളകളുടെയും ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രകൃതി ശക്തികളെ ആരാധിക്കുന്ന ഉത്സവമാണ്. 

 

45

ഭോഗാലി ബിഹു ഒരു വിളവെടുപ്പ് ഉത്സവമാണ്. വിരുന്നുകളോടും സംഗീതത്തോടും നൃത്തത്തോടും കൂടി ആസാമികൾ റൊംഗാലി ബിഹു ആഘോഷിക്കുന്നു. ചിലർ വീടിന് മുന്നിൽ പിച്ചള, ചെമ്പ് അല്ലെങ്കിൽ വെള്ളി പാത്രങ്ങൾ തൂക്കിയിടുന്നു. ഉത്സവത്തിന്‍റെ ആദ്യ ദിനം അസമികള്‍ സമീപത്തെ ജലാശയങ്ങളില്‍ നിന്ന് മീന്‍ പിടിക്കുന്നത് വലിയ ആഘോഷത്തോടെയാണ് നടത്തുക. 

55

ഭോഗാലി ബിഹുവിന്‍റെ ദിവസം തന്നെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോഹ്‍രി ആഘോഷം നടക്കുക. ഈ സമയത്ത് തന്നെയാണ് ദക്ഷിണേന്ത്യയിലെ പൊങ്കലും മകരസംക്രാന്തിയും. കഴിഞ്ഞ ദിവസം അസമിലെ കാംരൂപ് ജില്ലയിലെ പൻബാരി ഗ്രാമത്തിലെ ഗൊറോയിമാരി തടാകത്തിൽ ഭോഗാലി ബിഹു ഉത്സവത്തോടനുബന്ധിച്ച് നടന്ന ഒരു സമൂഹ മത്സ്യബന്ധനത്തിന്‍റെ ചിത്രങ്ങളാണിത്. ഈ മത്സ്യങ്ങളുപയോഗിച്ച് വിഭവ സമൃദ്ധമായ സന്ധ്യയാണ് ബിഹുവിന്‍റെ പ്രത്യേകകളിലൊന്ന്. 
 

Read more Photos on
click me!

Recommended Stories