ബിജെപി - എഎപി പോര്; തനിക്കെതിരെ ആരോപണം ഉന്നയിച്ച എംഎല്‍എമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍

Published : Sep 01, 2022, 11:49 AM ISTUpdated : Sep 01, 2022, 11:55 AM IST

രാജ്യ തലസ്ഥാനത്ത് ഓപ്പറേഷൻ താമരയുടെ പേരിൽ ആം ആദ്മി - ബിജെപി പോര് മുറുകുന്നു. 'ഓപ്പറേഷൻ താമര' എന്ന ഒമനപ്പേരില്‍ അറിയപ്പെടുന്ന, മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബിജെപി നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ സിബിഐ ഡയറക്ടറെ കാണാൻ എത്തിയ 'ആപ്' എംഎൽഎമാരെ തടഞ്ഞു. ഇതിന് പിന്നാലെ, എംഎൽഎമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍. 

PREV
16
ബിജെപി - എഎപി പോര്; തനിക്കെതിരെ ആരോപണം ഉന്നയിച്ച എംഎല്‍എമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍

40 എംഎൽഎമാരെ ബിജെപി പക്ഷത്തേക്ക് ചാടിക്കാൻ 20 കോടി വീതം ബിജെപി വാഗ്‍ദാനം ചെയ്തെന്ന ആരോപണം ആം ആദ്മി പാർട്ടി ഉന്നയിച്ചതിന് പിന്നാലെയാണ് ദില്ലിയിൽ 'ആപ്' - ബിജെപി പോര് കനത്തത്. ഇതിനിടെ ദില്ലി ലഫ്റ്റ്നന്‍റ് ഗവർണർ വി കെ സക്സേനയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച നാല് എഎപി എംഎൽഎമാർക്കതിരെ ഗവർണർ നിയമ നടപടി തുടങ്ങി.

26

ആരോപണ-പ്രത്യോരോപണങ്ങൾക്ക് പിന്നാലെയാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ആസ്ഥാനത്ത് ആം ആദ്മി എംഎൽഎമാരെത്തിയത്. എന്നാൽ പരാതി നൽകാനെത്തിയ എംഎൽഎമാരെ ഓഫീസിന് മുന്നില്‍ തടഞ്ഞു. ഇതോടെ എംഎൽഎമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.  

36

ഏതാണ്ട് ഒന്നര മണിക്കൂർ എംഎല്‍എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ സിബിഐ ഉദ്യോഗസ്ഥർ എംഎൽഎമാരെ നേരിട്ട് കാണാനെത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടു പേരെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. സിബിഐയ്ക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയെന്നും തുടർ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും എംഎൽഎമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

46

അതേസമയം ആരോപണം വ്യാജമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപിമാർ ലെഫ്റ്റനന്‍റ് ഗവർണർക്ക് പരാതി നൽകി. അതിനിടെ പട്‌പർഗഞ്ചിലെ അനധികൃത നിർമാണത്തിന് സഹായം നൽകിയെന്ന ആരോപണം പരിശോധിക്കാൻ എൻജിടി സമിതി രൂപീകരിച്ചു. 

56

ഡൽഹി ലഫ്. ഗവർണർക്കെതിരെ 1,400 കോടി രൂപയുടെ കള്ളപ്പണം ആരോപണം ഉന്നയിച്ച എംഎൽഎമാർക്കെതിരെ നിയമ നടപടിക്കും ലെഫ്റ്റ്നന്‍റ് ഗവർണറുടെ ഓഫീസ് തുടക്കം കുറിച്ചു. ആം ആദ്മി പാർട്ടി നേതാക്കളായ അതിഷി മർലീന, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, ജാസ്മിൻ ഷാ തുടങ്ങിയവർക്കെതിരെ "വളരെ അപകീർത്തികരവും വ്യാജവുമായ" ആരോപണം നടത്തിയതിന് നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

66

ദില്ലിയില്‍ എഎപി - ബിജെപി പോര് വരും ദിവസങ്ങളിലും രൂക്ഷമാകാനുള്ള സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാനായിരിക്കെ, 2016-ൽ 1,400 കോടി രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകൾ മാറ്റിയെടുക്കാൻ ജീവനക്കാരെ സമ്മർദ്ദത്തിലാക്കിയെന്നാണ് സക്‌സേനയ്ക്കെതിരെ എഎപിയുടെ ആരോപണം. 

Read more Photos on
click me!

Recommended Stories