ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും വർദ്ധിപ്പിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ഈ തീരുമാനത്തിലൂടെ ഏകദേശം 46,322 ജീവനക്കാർക്കും 23,570 പെൻഷൻകാർക്കും 23,260 ഫാമിലി പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ, നബാർഡ്, ആർബിഐ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ശമ്പള, പെൻഷൻ വർദ്ധനവിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇത് ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കും.
25
ആര്‍ബിഐ ജീവനക്കാര്‍ക്ക് നേട്ടം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ (ആർബിഐ) വിരമിച്ച ജീവനക്കാരുടെ പെൻഷനിലും ഫാമിലി പെൻഷനിലും സർക്കാർ മാറ്റങ്ങൾ വരുത്തി. 2022 നവംബർ 1 മുതൽ പെൻഷനിൽ 10% വർദ്ധനവ് നടപ്പാക്കും. ഇത് 30,769 പേർക്ക് ഗുണം ചെയ്യും.
35
പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാര്‍ക്കും ഗുണം
പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ (PSGIC) ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. 2022 ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. 43,247 ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഫാമിലി പെൻഷൻ 30 ശതമാനം എന്ന ഏകീകൃത നിരക്കിൽ പരിഷ്കരിച്ചു. ഇത് 14,615 ഫാമിലി പെൻഷൻകാർക്ക് ഗുണം ചെയ്യും. ഇതിന്റെ ആകെ സാമ്പത്തിക ബാധ്യത 8,170.30 കോടി രൂപയാണ്.
55
നബാർഡിലെ ജീവനക്കാര്‍ക്കും കോളടിച്ചു
നബാർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പള, പെൻഷൻ പരിഷ്കരണത്തിന് സർക്കാർ അനുമതി നൽകി. 2022 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം 3,800-ഓളം പേർക്ക് ഗുണം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam