ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടന അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക

Published : Jan 22, 2026, 03:41 PM IST

ഇന്ത്യക്കാർ പലപ്പോഴും അവഗണിക്കുന്ന 5 ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് നിങ്ങളറിയുക. വിവരാവകാശം, അറസ്റ്റിൽ നിന്നുള്ള സംരക്ഷണം, കോടതിയെ സമീപിക്കാനുള്ള അവകാശം, സമത്വം തുടങ്ങിയ അവകാശങ്ങൾ ഉപയോഗിക്കാത്തത് പൗരന്മാർക്ക് വലിയ നഷ്‌ടങ്ങളുണ്ടാക്കുന്നുണ്ട്.

PREV
16
ഇന്ത്യക്കാർ എന്തിന് അവരുടെ അവകാശങ്ങൾ ഉപയോഗിക്കാൻ മടിക്കുന്നു?

1950-ൽ ഇന്ത്യന്‍ ഭരണഘടന നിലവിൽ വന്നെങ്കിലും കോടിക്കണക്കിന് ആളുകൾ നിയമ, സാമ്പത്തിക, സാമൂഹിക തലങ്ങളിലെ നഷ്‌ടം സഹിച്ച് ഇന്നും തങ്ങളുടെ അവകാശങ്ങൾ ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യക്കാർ പലപ്പോഴും അവഗണിക്കുന്ന അഞ്ച് ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അറിയാം. 

26
1. വിവരാവകാശം

സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിവരം നേടാൻ സഹായിക്കുന്ന ശക്തമായ നിയമമാണ് വിവരാവകാശ നിയമം. നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഉദ്യോഗസ്ഥരോടുള്ള ഭയവും കാരണം ഇന്ത്യക്കാര്‍ പലരും ഈ നിയമം ഉപയോഗിക്കുന്നില്ല.

36
2. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം

മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം. എന്നാൽ നിയമനടപടികളിലെ കാലതാമസവും ചെലവും കാരണം പലരും ഇതിന് മടിക്കുന്നു. 

46
3. അന്യായമായ അറസ്റ്റിനെതിരായ അവകാശം

അറസ്റ്റിൻ്റെ കാരണം അറിയാനും, അഭിഭാഷകനെ കാണാനും, 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുമുള്ള അവകാശം എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ട്. എന്നാൽ ഭയവും അറിവില്ലായ്‌മയും കാരണം നമ്മളില്‍ പലരും ഈ അവകാശം ഉപയോഗിക്കുന്നില്ല.

56
4. നിയമത്തിന് മുന്നിലുള്ള സമത്വം

ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. നിയമം നടപ്പിലാക്കുന്നവരില്‍ നിന്ന് അസമത്വം നേരിട്ടാല്‍ എല്ലാ പൗരന്‍മാര്‍ക്കും കോടതി മുഖേന അക്കാര്യം ചോദ്യം ചെയ്യാവുന്നതാണ്. 

66
5. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം

സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. എന്നാൽ പൊലീസ് നടപടിയെക്കുറിച്ചുള്ള ഭയവും നിയമപരമായ അറിവില്ലായ്മയും കാരണം പലരും ഇതിൽ നിന്ന് പിന്മാറുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories