കൊവിഡ് 19 : പാര്‍ലമെന്‍റിലും സുപ്രീംകോടതിയിലും തെര്‍മല്‍ സ്ക്രീനിങ് പരിശോധന; ചിത്രങ്ങള്‍ കാണാം

First Published Mar 16, 2020, 2:35 PM IST

കൊവിഡ് 19 ന്‍റെ വ്യാപനം നടയുന്നതിനും കാര്യക്ഷമമായ നിരീക്ഷണത്തിനുമായി ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരത്തിലും സുപ്രീംകോടതിയിലും കൊവിഡ് 19 ന്‍റെ ഭാഗമായ തെര്‍മല്‍ സ്ക്രീനിങ് ആരംഭിച്ചു. കേന്ദ്ര ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാരുള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നതോടെ ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാനാണ് തീരുമാനം. രണ്ട് ലക്ഷം പരിശോധന കിറ്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് വരും ദിവസങ്ങളിലെത്തിക്കും. പാര്‍ലമെന്‍റിലും സുപ്രീം കോടതിയിലും തെര്‍മല്‍ സ്ക്രീനിങ് ഏര്‍പ്പെടുത്തി. ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്‍ വടിവേല്‍ സി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

കൊവിഡ് ഭീതിക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയുമായി ചര്‍ച്ച നടത്തി.
undefined
രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
undefined
ഇതിനിടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.
undefined
ഒഡീഷയിലും ഉത്തരാഖണ്ഡിലുമാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.
undefined
രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് റൂര്‍ക്കി ഐഐടിയില്‍ ഒരു വിദേശിയടക്കം ഒമ്പത് വിദ്യാര്‍ഥികളെ ഐസൊലേഷനിലേക്ക് മാറ്റി.
undefined
ഡറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈമാസം 31  വരെ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി. 7
undefined
ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ പാര്‍ക്കുകളും ഉദ്യാനങ്ങളും അടച്ചു.
undefined
ചത്തീസ് ഖഡ് നിയമസഭ 25 വരെ നിര്‍ത്തിവച്ചു.
undefined
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗം വിളിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
undefined
അതിനിടെ ഇറാനില്‍ കുടുങ്ങിയ  53 പേരെക്കൂടി നാട്ടിലെത്തിച്ചു. ഇവരെ  രാജസ്ഥാന്‍ ജയ്സാല്‍മീരിലെ കരസേനയുടെ കരുതല്‍ കേന്ദ്രത്തില്‍ പതിനാല് ദിവസം നിരീക്ഷിക്കും.
undefined
ഇറാനില്‍ നിന്ന് 389 ഇന്ത്യക്കാരെയാണ് ഇതുവരെ നാട്ടിലെത്തിച്ചത്.
undefined
വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചാല്‍ ഒരു പരിധിവരെ കൊറോണാ വൈറസ് വ്യാപനത്തെ തടുത്ത് നിര്‍ത്താം.
undefined
ലോകത്ത് മറ്റ് രാജ്യങ്ങളില്‍ വ്യാപിച്ചത് പോലെ ഇതുവരെ ഇന്ത്യയില്‍ കൊറോണാ വൈറസിന് വ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
undefined
ചൈനയില്‍ വൈറസ് വ്യാപനം ശക്തമായപ്പോള്‍ കേരളം ഏറെ സുരക്ഷിതമായ രീതിയിലായിരുന്നു രോഗ ബാധയെ കൈകാര്യം ചെയ്തത്.
undefined
കേരളം കൃത്യമായ ബോധവത്ക്കരണവും നിരീക്ഷണവും ശക്തമാക്കിയതിലൂടെ ആദ്യ ഘട്ടത്തില്‍ കൊറോണാ വൈറസ് വ്യപിക്കുന്നത് തടയാനായി.
undefined
എന്നാല്‍, രണ്ടാം ഘട്ടത്തില്‍ ഇറ്റലിയില്‍ നിന്ന് വിനോദ സഞ്ചാരികളും തദ്ദേശീയരുമെത്തിയിരുന്നു. ഇവരില്‍ പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചത് ഏറെ ആശങ്കയുയര്‍ത്തി.
undefined
എന്നാല്‍, വന്നിറങ്ങിയ രോഗബാധിതര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ പൊതുസമൂഹത്തിലേക്കിറങ്ങിയതാണ് ഇന്ന് രോഗം ഇന്ത്യയില്‍ വ്യാപിക്കാന്‍ കാരണമായത്.
undefined
തദ്ദേശീയരും വിദേശികളുമായി രോഗബാധിതര്‍ ആശുപത്രികളില്‍ നിന്നും ചാടിപോകുന്നത് സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുന്നു.
undefined
കൃത്യമായ പരിസരശുചീകരണവും വ്യക്തിശുചിത്വവും സമൂഹികമായ അകലും പാലിച്ചാല്‍ ഒരു പരിധിവരെ രോഗ വ്യാപനത്തെ തടയാം.
undefined
കൊറോണാ വൈറസിന്‍റെ സ്വഭാവമനുസരിച്ച്, അതിന് വ്യാപന സാധ്യത ഏറെ കൂടുതലാണ്. വൈറസിന്‍റെ വ്യാപനം തടയുകയെന്നതാണ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുവാനുള്ള ഏക മാര്‍ഗ്ഗം.
undefined
രോഗം വന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും രോഗബാധയെ ഫലപ്രദമായി തടയാന്‍ സാധിക്കുന്നു.
undefined
click me!