Published : Jan 08, 2020, 12:05 PM ISTUpdated : Jan 08, 2020, 01:09 PM IST
കേന്ദ്രസര്‍ക്കാരിനും സര്‍വകലാശാല മാനേജ്മെന്‍റിനുമെതിരെ ശക്തമായ സമരം നടക്കുന്ന ജെഎൻയു ക്യാംപസിൽ ബോളിവുഡ് നടി ദീപിക പദുകോൺ സന്ദര്‍ശനം നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ദീപികയുടെ സന്ദര്‍ശനം. രാത്രി എട്ട് മണിയോടെയായിരുന്നു ദീപിക ജെഎൻയുവിൽ എത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമാണ് ദീപിക പദുകോൺ മടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ദീപികയുടെ സന്ദര്‍ശന ദൃശ്യങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
പിന്തുണയറിയിച്ച് എത്തിയെങ്കിലും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക മടങ്ങിയത്.

210
പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക പദുകോൺ, വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്, മുൻ പ്രസിഡന്‍റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.

310
വൻ സംഘര്‍ഷം ഉണ്ടാവുകയും വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനും അധ്യാപികമാര്‍ക്കുമടക്കം മാരകമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ജെഎൻയുവിൽ ഒന്നുകൂടി ശക്തമായ സമരമാണ് ഇപ്പോൾ നടക്കുന്നത്.

410
മറ്റ് താരങ്ങളാരും ഇതുവരെ സമരമുഖത്തേക്കെത്തിയിട്ടില്ലെന്നിരിക്കെ ദീപികാ പദുകോണിന്‍റെ ജെഎന്‍യു സന്ദര്‍ശനത്തിന് ഏറെ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നു.

510
ജെഎൻയുവിൽ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പൂര്‍വ വിദ്യാര്‍ത്ഥികൾ ജെഎൻയുവിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

610
മാര്‍ച്ച് പ്രധാന ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. യെച്ചൂരി അടക്കമുള്ളവര്‍ പങ്കെടുത്ത മാര്‍ച്ചിൽ നേതാക്കൾ സംസാരിച്ചപ്പോൾ തന്നെ ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇത് സുരക്ഷയുടെ ഭാഗമാണെന്നായിരുന്നു വിശദീകരണം.

710
എന്നാല്‍ ബിജെപിയും സംഘപരിവാരും ദീപിക പദുക്കോണിനെ പരിഹസിച്ച് രംഗത്തെത്തി.

810
യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ജെഎന്‍യുവിലെത്തിയതെന്ന തരത്തിലാണ് പരിഹസിച്ചത്.

910
നടിയാണ്. നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യവുമുണ്ടെന്ന് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

1010
സമൂഹമാധ്യമങ്ങളില്‍ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനവും നടക്കുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam