മതേതര ഇന്ത്യയ്ക്കായി ഗ്രാഫിറ്റി ചിത്രങ്ങള്‍ വരച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍

First Published Jan 6, 2020, 9:14 AM IST

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ദില്ലിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ തുടരുന്നു. ഇന്നലെ പൗരത്വ ഭേദഗതി നിയമ വിശദീകരണവുമായെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച വിദ്യാര്‍ത്ഥികളെ താമസ സ്ഥലത്ത് നിന്നും പുറത്താക്കിയതിന് പുറകേ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു സംഘം അക്രമികള്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ നടത്തിയ അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാരകമായ മുറിവേറ്റു. എന്നാല്‍ സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരം ശക്തമാക്കുമെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചു. ദില്ലിയില്‍ ഇന്നലെ നടന്ന സിഎഎ, എന്‍ആര്‍സിയ്ക്കെതിരെയുള്ള ഗ്രാഫിറ്റി പ്രതിഷേധങ്ങള്‍ കാണാം.
 

ദില്ലിയില്‍ പൗരത്വ ദേഭഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വിദ്യാര്‍ത്ഥി സമരങ്ങളും സമാധാനപരമായിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുകളും ദേശീയഗാനവുമായിരുന്നു പ്രധാനമായും പ്രതിഷേധങ്ങളില്‍ ഉയര്‍ത്തിയത്.
undefined
ഇന്ത്യന്‍ ഭരണഘടന മതേതരമാണെന്നും അത് ഭൂരിപക്ഷ മതത്തിന് എന്തും ചെയ്യാനുള്ള അധികാരമല്ലെന്നും വിദ്യാര്‍ത്ഥികള്‍ സമരത്തിലുടനീളം വിളിച്ചുപറഞ്ഞു.
undefined
ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്നത് സംഘടിത ആക്രമണമെന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍. ആക്രമണത്തിന് പിന്നില്‍ എബിവിപിയാണെന്ന് ആവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി.
undefined
പൊലീസ് ആക്രമണത്തിനൊപ്പം നിന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതേസമയം അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്നത്.
undefined
വിസി ഭീരുവിനെ പോലെ പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വിസി രാജിവെക്കും വരെ സമരം തുടരുമെന്നാണ് യൂണിയന്‍ വ്യക്തമാക്കിയിരിക്കുന്നത്.
undefined
വിസി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു അധ്യാപകര്‍ ആവശ്യപ്പെട്ടത്.
undefined
അതേസമയം ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്.
undefined
ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.
undefined
മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന  വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്തായി.
undefined
യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.
undefined
അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു.
undefined
undefined
click me!