ഇരട്ടക്കുഞ്ഞുങ്ങളുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ഇറോം ശർമ്മിള

First Published Jan 6, 2020, 11:13 PM IST

വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യവുമായി പൊട്ട് തൊട്ട് ബര്‍ഖയിട്ടാണ് നിരവധിപ്പേര്‍ ബെംഗലുരുവില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്.

ഇരട്ടക്കുട്ടികളുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അണിനിരന്ന് ഇറോം ശർമ്മിള.
undefined
വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യവുമായി പൊട്ട് തൊട്ട് ബര്‍ഖയിട്ടാണ് നിരവധിപ്പേര്‍ ബെംഗലുരുവില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്.
undefined
ഇരട്ടക്കുട്ടികളുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അണിനിരന്ന് ഇറോം ശർമ്മിള
undefined
മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായി ബെംഗലുരുവില്‍ സംഘടിപ്പിച്ചത്.
undefined
ബെംഗലുരുവിലെ ടൗൺഹാളിൽ സംഘടിപ്പിച്ച ബുർഖ-ബിന്ദി പ്രതിഷേധത്തിൽ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
undefined
കലാകാരൻമാർ, ​ഗായകർ, ആക്റ്റിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ ഈ പ്രതിഷേധത്തിൽ ഭാഗമായി.
undefined
ടൗണ്‍ ഹാളിലായിരുന്നു ബിന്ദി ബുര്‍ഖ എന്ന് പേരിട്ട പൊട്ട് തൊട്ട് ബുര്‍ഖയിട്ട് പ്രതിഷേധ പ്രകടനം നടന്നത്.
undefined
ഇരട്ടപ്പെണ്‍കുട്ടികളുമായി സമരത്തിനെത്തിയ ഇറോം സമൂഹത്തില്‍ ഇപ്പോള്‍ തന്നെ പലര്‍ക്കും തങ്ങള്‍ അവഗണിക്കപ്പെട്ടതായി പരാതിയുള്ളതായി ചൂണ്ടിക്കാണിച്ചു.
undefined
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഗരൂകനാവാനും തടങ്കല്‍ പാളയങ്ങള്‍ പാടില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
undefined
ജനങ്ങളുടെ വികാരം തിരിച്ചറിയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ ഹിന്ദിയായിരുന്നു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ അത് എന്‍ ആര്‍സിയാണെന്നും ഇറോം പറഞ്ഞു.
undefined
click me!