പൗരത്വ നിയമ ഭേദഗതി; കൊടുംതണുപ്പിലും ഷാഹിന്‍ ബാഗിലെ അമ്മമാര്‍ ഉറങ്ങാറില്ല

First Published Jan 18, 2020, 1:23 PM IST

തെക്ക് കിഴക്കന്‍ ദില്ലിയിലെ ജാമിയ മില്യയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പ്രദേശമാണ് ഷാഹിന്‍ ബാഗ്. അവിടെ കഴിഞ്ഞ ഒരു മാസമായി നൂറ് കണക്കിന് അമ്മമാര്‍ സമരത്തിലാണ്. തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ജീവിച്ച് മരിച്ച രാജ്യത്ത്, പെട്ടെന്നൊരു ദിവസം പൗരനാണെന്ന് തെളിയിക്കേണ്ടിവരുന്നതിലെ അയുക്തികതയാണ് ആ അമ്മമാരെ നൂറ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന ഈ തണുപ്പുക്കാലത്തെ പോലും അവഗണിച്ച്  രാപ്പകല്‍ സമരത്തിന് പ്രയരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍ പകര്‍ത്തിയ അമ്മമാരുടെ സഹനം കാണാം. 

ദില്ലിയിലെ കൊടും തണുപ്പിലും ചൂടാറാതെ ഷാഹിന്‍ ബാഗിലെ അമ്മമാരുടെ സമരം. മതേതര പ്രതീകങ്ങള്‍ ഉയര്‍ത്തിയാണ് ഒരുമാസത്തിലേറെയായി പൗരത്വ നിയമഭേദഗതിക്കെതിരെ ഒരുകൂട്ടം അമ്മമാര്‍ രാപ്പകല്‍ തെരുവില്‍ സമരം ചെയ്യുന്നത്.
undefined
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും ബിഹാറിലെ പാറ്റ്നയിലും കൊല്‍ക്കത്തയിലും ഷാഹിന്‍ ബാഗ് മോഡല്‍ സമരം ആരംഭിച്ചു കഴിഞ്ഞു.
undefined
നൂറു വര്‍ഷത്തിനിടയിലെ ഉണ്ടായ കൊടും തണുപ്പിനും അമ്മമാരുടെ സമരാവേശത്തെ തളര്‍ത്താനായില്ല.
undefined
പത്ത് അമ്മമാരായിരുന്നു നോയിഡ കാളിന്ദികുഞ്ച് റോഡില്‍ ആദ്യം പ്രതിഷേധം തുടങ്ങിയത്.
undefined
ഒരുമാസം പിന്നിടുമ്പോള്‍ നോയിഡ കാളിന്തി കുഞ്ച് റോഡില്‍ കെട്ടിയ താത്കാലിക പന്തലിലേക്ക്  നൂറുകണക്കിന് അമ്മമാരാണ് വന്നുചേര്‍ന്നത്.
undefined
മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും അഭാവാദ്യമര്‍പ്പിച്ചും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടേക്ക് ഒഴുകുന്നത്.
undefined
എണ്‍പത് പിന്നിട്ട ബാല്‍ക്കീസുമ്മയും തൊണ്ണൂറു വയസ്സുള്ള മെഹറുന്നിസയുമടക്കം രാവും പകലും ഈ തെരുവിലുണ്ട്.
undefined
കരുത്തരായ അമ്മമാരെന്നാണ് ജനങ്ങള്‍ അവരെ വിളിക്കുന്നത്. സിഎഎ സമരത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ പേരുകൊത്തിയ ഇന്ത്യാഗേറ്റ്, ഈ രാജ്യം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നെന്ന മുദ്രാവാക്യവുമായി രാജ്യത്തിന്‍റെ വലിയ ഭൂപടം, തുടങ്ങി സമരപ്പന്തലിന് പുറത്ത് പ്രതിഷേധത്തെരുവില്‍ മതേതര ഇന്ത്യയുടെ മാതൃകകളുമുണ്ട്.
undefined
സമരക്കാര്‍ക്ക് വൈദ്യസഹായവുമായി സ്വമേധയാ എത്തിയ ഡോക്ടര്‍മാരുടെ സംഘവും ഭക്ഷണവും മറ്റുമെത്തിക്കുന്ന ചുമതല ഏറ്റെടുത്ത പ്രദേശത്തെ പുരുഷന്മാരും മറ്റ്  സന്നദ്ധ സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.
undefined
ഗതാഗതം തടഞ്ഞുള്ള സമരത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയെങ്കിലും പൊലീസ് ഉചിതമായി കൈകാര്യം ചെയ്യട്ടെയെന്നാണ് ദില്ലി ഹൈക്കോടതി പറഞ്ഞത്.
undefined
ബലം പ്രയോഗിക്കാനില്ലെന്ന നിലപാട് പൊലീസുമെടുത്തതോടെ സമരവുമായി ഈ അമ്മമാര്‍ മുന്നോട്ട് പോകുകയാണ്.
undefined
രാത്രി ഇരുട്ടി വെളുക്കുവോളം ഷാഹിന്‍ ബാഗിലേക്ക് നീളുന്ന റോഡിന്‍റെ ഇരുപുറവുമുള്ള കടകള്‍ ഇപ്പോള്‍ അടയ്ക്കാറില്ല.
undefined
അവര്‍ സമരമുഖത്തെ അമ്മമാര്‍ക്ക് വേണ്ടി കബാബും റൊട്ടിയും ബിരിയാണിയും ഒരുക്കുന്ന തിരക്കിലാകും.
undefined
സമരമുഖത്തെ അമ്മമാരെ കാണാനും ഐക്യദാര്‍ഢ്യമറിയിക്കാനുമായി യുവതീയുവാക്കളും പുരുഷന്മാരുമടങ്ങുന്ന വലിയൊരു ജനസഞ്ചയം തന്നെ എല്ലാ സമയത്തും ഷാഹിന്‍ ബാഗിലേക്ക് അണമുറിയാതെ എത്തിക്കൊണ്ടിരിക്കുന്നു.
undefined
സമരക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ നാലുപാടും കയര്‍ കെട്ടിത്തിരിച്ച് സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ സന്നദ്ധഭടന്മാര്‍ സദാ ജാഗരൂകരാണ്.
undefined
സമരപ്പന്തലിനും സമരത്തിലിരിക്കുന്ന സ്ത്രീകള്‍ക്കും കാവലായി ചുറ്റും ജനക്കൂട്ടവുമുണ്ട്.
undefined
ഒരു മാസമായി ഷാഹിന്‍ ബാഗിലെ സ്ഥിരം കാഴ്ചയാണിത്.
undefined
ത്രിവര്‍ണ്ണപതാകകള്‍ വീശി ആ അമ്മമാര്‍ ഉറക്കെ വിളിച്ച് പറയുന്നത്. " മേരാ ഭാരത് മഹാന്‍, ഐ ലവ് ഇന്ത്യ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ്.
undefined
കാവി മാത്രമല്ല പച്ചയും വെള്ളയും നിറങ്ങള്‍ കൂടിയുള്ളതാണ് എന്‍റെ പതാക എന്നെഴുതിയ ബാനറുകളും സമരപ്പന്തലില്‍ സജീവമാണ്.
undefined
undefined
undefined
undefined
undefined
click me!