മുംബൈയിലും കര്‍ഷക പ്രതിഷേധം; ഇന്ത്യയിലെ കര്‍ഷകര്‍ ഒറ്റക്കെട്ടെന്ന് സമരക്കാര്‍

Published : Jan 25, 2021, 12:16 PM IST

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ആസാദ് മൈതാനത്തും പടുകൂറ്റന്‍ റാലികള്‍ നടത്താന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നു. ദില്ലിയിലെ റാലിയോടൊപ്പം തന്നെയാകും ആസാദ് മൈതാനിലെ റാലിയും ആരംഭിക്കുക. അതിനിടെ ഇന്നലെ 15,000 ത്തോളം വരുന്ന കര്‍ഷകര്‍ താനെ ജില്ലയിലെ നാസിക്കിലേക്ക് കസാറാ ഘാട്ട് ചുരമിറങ്ങി വരുന്ന വീഡിയോ പ്രചരിച്ചു.    Thousands of Kisans marching from Nashik to Mumbai under the banner of All India Kisan Sabha crossing Kasara Ghat. Lakhs from across Maharashtra will take part in the Kisan-Mazdoor Parade on 26th January, 2021. #StandWithFarmers#KisanMazdoorParade pic.twitter.com/l2yyOEy6VG — AIKS (@KisanSabha) January 24, 2021 സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഏറെ ആവേശം പകരുന്ന വീഡിയോ ഇന്നലെ ട്വിറ്ററില്‍  തരംഗമായിരുന്നു. പഞ്ചാബിലെ മാത്രമല്ല ഇന്ത്യയിലെ എല്ലാ കര്‍ഷകരും ഒറ്റക്കെട്ടാണെന്നും കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും മുംബൈയിലെ ആസാദ് മൈതാനത്ത് ഒത്തുകൂടിയ കര്‍ഷകര്‍ പറഞ്ഞു. അതിനിടെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നാളെ റിപ്പബ്ലിക് ദിനപരേഡിനേ ശേഷം ദില്ലിയില്‍ നടക്കാനിരിക്കുന്ന  ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.   

PREV
127
മുംബൈയിലും കര്‍ഷക പ്രതിഷേധം; ഇന്ത്യയിലെ കര്‍ഷകര്‍ ഒറ്റക്കെട്ടെന്ന് സമരക്കാര്‍

തലസ്ഥാന നഗരത്തെ വലയംവെക്കും വിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 

227

റാലിയില്‍ സ്ത്രീകള്‍ ട്രാക്ടര്‍ ഓടിക്കും. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തുടങ്ങും. വൈകീട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം. റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക) 

327
427

പാക് അട്ടിമറി സംശയിക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ദില്ലി അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാന്‍ അനുമതി ഉണ്ട്. കാര്‍ഷിക വൈവിധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തും. 

527

ദില്ലിയിലെ കര്‍ഷക റാലിക്കൊപ്പമാകും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും. മഹാരാഷ്ട്രാ സര്‍ക്കാറിന്‍റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ആസാദ് മൈതാനിയിലെ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. 

627
727

മഹാരാഷ്ട്രയിലെ 21 ഓളം ജില്ലകളില്‍ നിന്ന് മുംബൈയിലെ നാസിക്കിലെത്തിയ പതിനായിരത്തിലേറെ വരുന്ന കര്‍ഷകര്‍ അവിടെ നിന്ന് ഇന്നലെ രാത്രി തന്നെ മുംബൈ ആസാദ് മൈതാനിയിലേക്ക് എത്തിച്ചേരുകയായിരുന്നു. 

827

രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണമുന്നണി നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. 

927
1027

തുടര്‍‌ന്ന് വീണ്ടും ആസാദ് മൈതാനത്തിലേക്ക് എത്തിച്ചേരും. നാളെ റിപ്പബ്ലിക് ദിന പരേഡിന് ശേഷം നടക്കുന്ന കര്‍ഷക റാലിയുടെ സമയത്ത് തന്നെ മുംബൈയിലും കര്‍ഷക റാലി നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. 

1127

ഇതിനിടെ 61 ദിവസമായി ദില്ലി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക  സമരത്തിനിടെ 146 ഓളം പേര്‍ മരിച്ചു. കൊടുംതണുപ്പ് മൂലം നിരവധി പേരാണ് കര്‍ഷക സമരത്തിനിടെ മരിച്ചത്. അതിനിടെ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. 

1227
1327

ഹരിയാനാ പൊലീസ് കര്‍ഷക നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കടുത്ത ആരോപണവുമായി സമര നേതാക്കള്‍ മുന്നോട്ട് വന്നു. ഇതിനായി തയ്യാറെടുത്ത പത്ത് പേരടങ്ങുന്ന രണ്ടംഗ സംഘം ദില്ലി അതിര്‍ത്തികളിലെ കര്‍ഷക സമരഭൂമിയിലേക്ക് നുഴഞ്ഞ് കയറിയെന്നും സമരക്കാര്‍ ആരോപിച്ചു. 

1427

കഴിഞ്ഞ ദിവസം ഇതിലൊരാളെ പിടികൂടിയ കര്‍ഷക നേതാക്കള്‍ ഇയാളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നു. ഹരിയാനാ പൊലീസിന്‍റെ അവശ്യപ്രകാരം ട്രാക്ടര്‍ റാലിക്കിടെ പൊലീസിന് നേരെ വെടിയുതിര്‍ത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നെന്ന് ഇയാള്‍ മാധ്യമങ്ങളോട് സമ്മതിച്ചു. 

1527
1627

ഇയാളെ ഹരിയാനാ പൊലീസിന് വിട്ട് കൊടുത്തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്നായിരുന്നു ഹരിയാന പൊലീസ് പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ അന്വേഷണം നടന്നില്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് കര്‍ഷകര്‍ പറഞ്ഞു. 

1727

ഇതിനിടെ ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ഷക സമരം ഇത്രയും നീണ്ടുപോയതും സമരത്തിന് മുന്നില്‍ നില്‍ക്കുന്നത് പഞ്ചാബിലെ കര്‍ഷകരാണെന്നതും പഞ്ചാബിലെ ബിജെപി പ്രവര്‍ത്തകരെ ഏറെ പ്രശ്നത്തിലാക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

1827
1927

പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവായ ലക്ഷ്മീ കാന്ത് ചൌള, കര്‍ഷക സമരം ഇത്രയും കാലം നീട്ടികൊണ്ട് പോയതിനെ വിമര്‍ശിച്ചു. കൃഷി മന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ പ്രധാമന്ത്രി മോദി നേരിട്ടറങ്ങി പ്രശ്നം പരിഹരിക്കേണ്ടിയിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയാതായും അവര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

2027

27 വര്‍ഷം എന്‍.ഡി.എയ്‌ക്കൊപ്പമുണ്ടായിരുന്ന അകാലിദള്‍, കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്  സഖ്യം വിട്ടിട്ടും പാര്‍ട്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന്  മാല്‍വയില്‍ നിന്നുള്ള ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. അതിനിടെ പഞ്ചാബ് ബിജെപി ഘടകത്തില്‍ നിന്ന് നിരവധി പേര്‍ രാജിവച്ച് അകാലിദളിനൊപ്പം ചേരുകയാണെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു. 

2127
2227

കര്‍ഷക സമരം പൊളിക്കാനായി, കര്‍ഷകരുടെ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പമ്പുടമകളോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്‍റെ ഫലമായി ദില്ലി അതിര്‍ത്തികളിലെ പമ്പുകളില്‍ ട്രാക്ടറുകള്‍ക്കും കുപ്പികളിലും  ഡീസലോ കൊടുക്കില്ലെന്ന് പമ്പുടമകള്‍ പോസ്റ്ററൊട്ടിച്ചതായും വാര്‍ത്തകള്‍ പുറത്ത് വരുന്നു. 

2327
2427

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് ചുരുക്കിയിരുന്നു. വിശിഷ്ടാതിഥികളില്ലാതെയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നടക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ക്ഷണിച്ചെങ്കിലും കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ച് നടത്തുന്ന സംഘങ്ങളുടെ എണ്ണത്തിലും കുറവുണ്ടാകും. 

2527
2627
2727
click me!

Recommended Stories