കര്‍ഷക സമരം; കേരളത്തില്‍ നിന്ന് 500 കര്‍ഷകര്‍ ദില്ലിയിലെത്തി

First Published Jan 16, 2021, 10:25 AM IST

കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക ബില്ലുകള്‍ കത്തിച്ചെറിഞ്ഞ് ദില്ലിയുടെ അതിര്‍ത്തിയില്‍, കൊടുംതണുപ്പില്‍ 52 -ാം ദിവസവും തുടരുന്ന കര്‍ഷക സമരത്തില്‍ കേരളത്തില്‍ നിന്നുള്ള സംഘവും എത്തിചേര്‍ന്നു. കര്‍ഷക സംഘത്തന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ചൂറോളം പേരടങ്ങുന്ന സംഘം ഇന്നലെയാണ് ദില്ലി - ജയ്പൂര്‍ ദേശീയപാതയിലെ ഷാജഹാന്‍പൂരിലെത്തിയത്. കര്‍ഷക സംഘം പ്രസിഡന്‍റ് കെ കെ രാഗേഷ് എം പി, സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ കിസാന്‍ സഭ അഖിലേന്ത്യാ നേതാക്കള്‍ സ്വീകരിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വസീം സെയ്ദി 

മോദി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ച കോര്‍പ്പറേറ്റുകളെ സഹായിക്കുമ്പോള്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്ന് കെ എന്‍ ബാലഗോപാലന്‍ പറഞ്ഞു.
undefined
ദില്ലിയിലെ കര്‍ഷക സമരം പഞ്ചാബുകാരുടേത് മാത്രമാണെന്ന മോദിയുടെവാദത്തെ പൊളിക്കുന്നതാണ് കേരളത്തില്‍ നിന്നുള്ള കര്‍ഷകരുടെ പങ്കാളിത്തമെന്ന് കെ കെ രാഗേഷ് അഭിപ്രായപ്പെട്ടു. (കൂടുതല്‍ ചിത്രങ്ങള്‍ക്കായി Read More -ല്‍ ക്ലിക്ക് ചെയ്യുക)
undefined
സമരം ഇനിയും നീണ്ട് പോയാല്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കര്‍ഷകരെ സമരസ്ഥലത്തെത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. കിസാന്‍ സഭാ നേതാക്കളായ അമ്രാറാം, വിജു കൃഷ്ണന്‍, പി കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
undefined
യോഗേന്ദ്ര യാദവ്, കെ . സോമപ്രസാദ് എം എന്നിവരും സ്വീകരണത്തിനെത്തി. രണ്ട് തവണകളായി ആയിരും കര്‍ഷകരെ സമരത്തില്‍ പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘത്തിന്‍റെ തീരുമാനം. ഇതില്‍ ആദ്യ സംഘം ഇന്നലെ എത്തി ചേര്‍ന്നു. രണ്ടാം സംഘം അടുത്ത വ്യാഴാഴ്ച പുറപ്പെടും.
undefined
click me!