ട്രോളിംഗ് നിരോധനം നീക്കിയതിന് പിന്നാലെ വലയില്‍ കുടുങ്ങിയത് 3 ടണ്‍ ഭാരമുള്ള തിരണ്ടി

First Published Jun 18, 2020, 10:00 AM IST


കൊവിഡ്19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങി. അന്നന്നത്തെ അന്നത്തിനായി കടലില്‍ പോയിരുന്ന മീന്‍പിടിത്തക്കാര്‍ക്കും കരയ്ക്കിരിക്കേണ്ടിവന്നു. ലോക്ഡൗണ്‍ നീങ്ങിയപ്പോഴേക്കും ട്രോളിംഗ് നിരോധനം. ഒടുവില്‍, ട്രോളിംഗ് നിരോധനവും കഴിഞ്ഞ് മീന്‍പിടിക്കാനിറങ്ങിയവരുടെ വലയിലേക്ക് കയറിയത് 3000 കിലോ ഭാരമുള്ള തിരണ്ടി. ആന്ധ്രയിലെ കൃഷ്ണാ ജില്ലയിലാണ് സംഭവം. 3 ടണ്‍ ഭാരമുള്ള ശുദ്ധജലത്തിരണ്ടിയെയാണ് പിടികൂടിയത്. ചിത്രങ്ങള്‍ കാണാം. 

ലോക്ഡൗണില്‍ ഇളവുകള്‍ വന്നതിന് ശേഷം ട്രോളിംഗ് നിരോധനം നീങ്ങിയത് ജൂണ്‍ 2 നാണ്. നീണ്ടകാലം മീന്‍ പിടിക്കാന്‍ കഴിയാതിരുന്നത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഏറെ ആശങ്കയിലാക്കിയിരുന്നു.
undefined
ട്രോളിംഗ് നിരോധനം നീങ്ങി മീന്‍പിടിക്കാനായി ഇറങ്ങിയെങ്കിലും ആദ്യ ദിവസങ്ങളില്‍ കാര്യമായ മീനുകളൊന്നും കിട്ടാതിരുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു.
undefined
ഒടുവില്‍ കഴിഞ്ഞ ദിവസം വീശിയ വല വലിച്ചപ്പോള്‍ പതിവില്ലാത്ത ഭാരം. ഒടുവില്‍ എല്ലാവരും കൂടി ആഞ്ഞ് വലിച്ച് ബോട്ടിലേക്ക് വലിച്ചിട്ടതാകട്ടെ 3 ടണ്‍ ഭാരമുള്ള തിരണ്ടി.
undefined
ഏതാണ്ട് 50,000 രൂപ വിലവരുന്ന തിരണ്ടിയെ ക്രെയിന്‍ ഉപയോഗിച്ചാണ് കരയ്ക്ക് കയറ്റിയത്. ഇത്രയും വലിപ്പമുള്ള തിരണ്ടിയെ പിടികൂടുന്നത് അപൂര്‍വ്വമാണെന്നാണ് മത്സ്യത്തൊഴിലാളികളും പറയുന്നത്.
undefined
ശുദ്ധജലത്തില്‍ ജീവിക്കുന്ന മത്സ്യങ്ങളിലെ വമ്പന്‍മാരാണ് ഈ തിരണ്ടികള്‍. നദിയുടെ അടിത്തട്ടില്‍ ജീവിക്കുന്ന ഇവ ജലോപരിതലത്തിലേക്ക് അത്യപൂര്‍വ്വമായേ വരൂ.
undefined
സാധാരണയായി 600 കിലോവരെ ഭാരമുള്ള ശുദ്ധജലത്തിരണ്ടികളെയാണ് കണ്ടുവരുന്നത്. ഇത്തവണ കിട്ടിയത് ഏറ്റവും വലിയ റെക്കോര്‍ഡ് തന്നെയെന്ന് പ്രദേശവാസികളും പറയുന്നു.
undefined
ചെറിയ മത്സ്യങ്ങള്‍, കക്ക, ചിപ്പി എന്നിവയാണ് ഇവയുടെ ആഹാരം. നദിയുടെ അടിത്തട്ടില്‍ ചെളിയില്‍ പുതഞ്ഞ് കിടക്കുന്നതിനാലാണ് ശുദ്ധജല തിരണ്ടികള്‍ക്ക് മറ്റ് ജീവികളുടെ ശ്രദ്ധയില്‍പ്പെടാതെ ജീവിക്കാന്‍ കഴിയുന്നത്.
undefined
click me!