സര്‍ക്കാറിന്‍റെ പ്രതിബദ്ധത ഭരണഘടനയോട്, ആര്‍എസ്എസ് അജണ്ടയോടല്ല : മുഖ്യമന്ത്രി

Published : Dec 16, 2019, 04:04 PM IST

കേരളത്തില്‍ നിന്ന് ഉയരുന്നത് മതനിരപേക്ഷതക്ക് വേണ്ടിയുള്ള ഒറ്റ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമം. എന്നാല്‍ അത് ഒരു കാരണവശാവും അംഗീകരിക്കാനാകില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ സംഘടിപ്പിച്ച സംയുക്ത തല സത്യാഗ്രഹ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആര്‍എസ്എസിനും കേന്ദ്ര സര്‍ക്കാറിനുമെതിരെ തുറന്നടിച്ചു. ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. സർക്കാരിന്‍റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആർഎസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും പിണറായി വിജയൻ പറഞ്ഞു.   

PREV
124
സര്‍ക്കാറിന്‍റെ പ്രതിബദ്ധത ഭരണഘടനയോട്, ആര്‍എസ്എസ് അജണ്ടയോടല്ല : മുഖ്യമന്ത്രി
224
324
424
524
624
724
824
924
1024
1124
1224
1324
1424
1524
1624
1724
1824
1924
2024
2124
2224
2324
2424
click me!

Recommended Stories