പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യമൊത്തം പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പല പ്രമുഖരേയും പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്ന് രാമചന്ദ്ര ഗുഹയെ ഇന്ന് രാവിലെ ബംഗളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ബംഗളൂരുവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് നീങ്ങുനതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നിന്ന് സമാധാനപരമായി പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മോയിനാബാദ് പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ചിത്രങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam