അതിര്‍ത്തിയില്‍ നിയന്ത്രണം വിടരുത് ; മോസ്‌കോ ചര്‍ച്ചയിലെ ഇന്ത്യ-ചൈന ധാരണ

First Published Sep 11, 2020, 12:46 PM IST

മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് ഇരു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. പാക് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചൈനീസ് മന്ത്രി ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് എത്തിയത്.
 

മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് ഇരു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. പാക് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചൈനീസ് മന്ത്രി ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് എത്തിയത്.
undefined
അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കണമെന്ന കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. സമാധാനം സൂക്ഷിക്കുന്നതിനായി അഞ്ച് ധാരണകളിലും ഇരുവരുമെത്തി.
undefined
അതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും കീഴ് വഴക്കങ്ങളും പാലിക്കുക, സമാധാന അന്തരീക്ഷം ഇരു രാജ്യങ്ങളും കാത്തുസൂക്ഷിക്കുക, സംഘര്‍ഷ സാധ്യത ഒഴിവാക്കുക, അകലം പാലിക്കുക തുടങ്ങിയ തീരുമാനമാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചത്.
undefined
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ സമാധാന ശ്രമങ്ങള്‍ പാലിക്കണമെന്ന് ഇരു മന്ത്രിമാരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് മണിക്കൂറാണ് ചര്‍ച്ച നീണ്ടത്.
undefined
ചര്‍ച്ചയില്‍ ഇന്ത്യയുടെ ആശങ്ക പൂര്‍ണമായും ചൈനയെ അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്നതായി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇതില്‍ ആശങ്കയും രേഖപ്പെടുത്തി.
undefined
ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നെന്ന ചൈനീസ് വാദം തെറ്റാണെന്നും മന്ത്രി ആവര്‍ത്തിച്ചു. സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
undefined
ചര്‍ച്ചയില്‍ സമാധാന ശ്രമങ്ങള്‍ തുടരണമെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചു. നയതന്ത്ര തലത്തിലും സൈനിക തലത്തിലും പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ തുടരും. ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക വൃത്തങ്ങള്‍ ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
undefined
പാംഗോങ് തടാകത്തിന് സമീപത്തെ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിതല ചര്‍ച്ച നടത്തിയത്. ഫിംഗര്‍ പ്രിന്റ് മൂന്നിനോട് ചേര്‍ന്ന് ചൈന വലിയ നിര്‍മാണപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ഇന്ത്യ ആരോപിച്ചിരുന്നു. അതേസമയം. ഇന്ത്യ നിയന്ത്രണരേഖ ലംഘിച്ചെന്നാണ് ചൈന ആരോപിക്കുന്നത്.
undefined
നേരത്തെ ഇരു രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരും രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം അവാകാശ വാദങ്ങളുമായി ഇരു രാജ്യങ്ങളും എത്തി.
undefined
അതിനിടെ വ്യോമ സേനയെ ശക്തിപ്പെടുത്തുന്നതിനായി പുതുതായി എത്തിച്ച റഫാല്‍ യുദ്ധ വിമാനങ്ങളെ ഇന്ത്യ സൈന്യത്തില്‍ ഔദ്യോഗികമായി ചേര്‍ത്തു. കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങ്.
undefined
click me!